ആരാധകർക്ക് ഇടയിലേക്ക് സാന്ത്വനം ജയന്തി; ആരാധകർ കാണിക്കുന്ന അതിരുകവിഞ്ഞ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി പറഞ്ഞ് പ്രിയ താരം; | Apsara onam special!!

Apsara onam special!!മലയാളം ടെലിവിഷൻ പരമ്പരയായ സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അപ്സര രക്നകരൻ. ടിആർപി റൈറ്റുകളിൽ മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തെ എല്ലാവരും ഹൃദയത്തോട് ചേർക്കുന്നു. സാന്ത്വനം കുടുംബത്തിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്. സന്തോഷം നിറഞ്ഞ സാന്ത്വനം കുടുംബത്തിലെ ഇടയ്ക്കുള്ള കൊച്ചു കൊച്ചു

വഴക്കുകൾക്കും പിണക്കങ്ങൾക്കും കാരണമായാണ് ജയന്തി എത്തുന്നത്. ജയന്തിയുടെ ഈ വേഷത്തെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. വളരെ കുറുമ്പോടെയും കുശുമ്പോടയും ആണ് ജയന്തി എന്ന കഥാപാത്രം ഈ സീരിയലിൽ എത്തുന്നത്. തമിഴ് ടെലിവിഷൻ രംഗത്തെ അഭിനയങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. 29 നവംബർ 2021നാണ് താരം വിവാഹിതയാകുന്നത്.ആൽബി ഫ്രാൻസിസ് ആണ് ഭർത്താവ്. തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി

പങ്കുവയ്ക്കാൻ അപ്സര മടിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ എന്നും തന്നോട് ചേർത്തുനിർത്തുന്ന വ്യക്തിത്വമാണ് താരത്തിന്റെത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഓഫീഷ്യൽ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് നടന്ന തൃശ്ശൂർ കൊടകര ആലത്തൂർ ഓണം ഇനാഗുറേഷന്റെ

ചിത്രങ്ങളാണിത്. ഓണം പരിപാടി ഇനാഗുറേഷൻ ചെയ്യുന്നതും ആരാധകരോടൊപ്പം സന്തോഷിക്കുന്നതും ഫോട്ടോ എടുക്കുന്നതും ചിത്രങ്ങളിൽ കാണാം. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ജയന്തിയെ വളരെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രങ്ങൾക്കടിയിലായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു.” ഉദ്ഘാടനം സ്പെഷ്യൽ, തൃശ്ശൂർ കൊടകര ആലത്തൂർ ഓണം സെലിബ്രേഷൻ. താങ്ക്യൂ സോ മച്ച് ഫോർ ആലത്തൂർകാർ നിങ്ങളുടെ അതിരുകവിഞ്ഞ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി.ഞങ്ങളുടെ ജയന്തി എന്ന് വിളിച്ചു ഒരു നാട് ഒന്നടങ്കം കാണിച്ച സ്നേഹം. ഒരു കലാകാരിയായി ജനിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും”.