ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് അപ്സര.!! ഇരുപത്തിയാറാമത് ജന്മദിനം ആഘോഷമാക്കി പ്രിയതാരം | Apsara Rathnakaran birthday celebration
Apsara Rathnakaran birthday celebration: കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര ആൽബി. സാന്ത്വനം പരമ്പരയിലെ ജയന്തിയായി തകർത്തഭിനയിക്കുന്ന അപ്സര ഇപ്പോൾ ഇരുപത്തിയാറാമത് ജന്മദിനം ആഘോഷിച്ചതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘അപ്സര ആൽബി’ എന്ന പേരിൽ ഒരു പുതിയ യൂടൂബ് ചാനൽ തുടങ്ങിക്കൊണ്ടാണ് ഇത്തവണ താരം ബെർത്ഡേ ആഘോഷിച്ചിരിക്കുന്നത്. അമ്മയ്ക്കും ചേച്ചിക്കും
ആൽബിക്കുമൊപ്പമാണ് അപ്സര ബെർത്ഡേ ആഘോഷിച്ചത്. സദ്യയും പായസവുമൊക്കെയായി വീട്ടിൽ മികച്ച ആഘോഷമായിരുന്നു. ഇപ്പോൾ എവിടെപ്പോയാലും ആൾക്കാർ ചോദിക്കുന്നത് അപ്സരക്ക് യൂ ടൂബ് ചാനൽ ഇല്ലേ എന്നാണ്, അങ്ങനെ ആ കുറവ് നികത്തിയെന്നാണ് താരം പറയുന്നത്. വിവാഹത്തിന് ശേഷമുള്ള ആദ്യജന്മദിനം ഗംഭീരമാക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അമ്മയെ നേരത്തെ എന്റെ കൂടെ ചില പരിപാടികളിലൊക്കെ കണ്ടിട്ടുള്ളത്

കൊണ്ട് പലർക്കും അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് താരം പരിചയപ്പെടുത്തിയത്. ചേച്ചി വളരെ നാണക്കാരിയാണ്, ഒരുപാട് കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയാണെങ്കിലും ക്യാമറ കാണുമ്പോൾ ചമ്മലാണ്. തന്നേക്കാൾ ചെറുപ്പമായിട്ടാണ് ഇപ്പോഴും ചേച്ചി ഇരിക്കുന്നതെന്നും അതുകൊണ്ട് പുറത്തുപോകുമ്പോൾ ചേച്ചിയെ കൂടെ കൂട്ടാറിലെന്നും അപ്സര പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു അപ്സരയുടെ വിവാഹം. സോഷ്യൽ മീഡിയ
ഏറെ ആഘോഷിച്ച ഒന്ന് തന്നെയായിരുന്നു താരത്തിന്റെ വിവാഹം. ടെലിവിഷൻ ഷോ ഡയറക്ടറായ ആൽബിയുമായി അപ്സരക്കുണ്ടായ സൗഹൃദമാണ് പ്രണയത്തിന് വഴിമാറിയത്. സാന്ത്വനത്തിലെ ജയന്തിയായി തകർത്തഭിനയിക്കുന്ന അപ്സര കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ്. സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ഏറ്റുവാങ്ങിയ ‘ഒള്ളത് പറഞ്ഞാൽ’ എന്ന ഹാസ്യപരമ്പര അപ്സരയുടെ അഭിനയമികവിനാൽ സമ്പന്നമായിരുന്നു. മുഴുവൻ സമയവും ഏഷണിയും പരദൂഷണവുമായി നടക്കുന്ന ജയന്തി എന്ന കഥാപാത്രത്തെ അപ്സര ഏറെ മികവുറ്റതാക്കുന്നു.