ആ ചരട് കാലിൽ കെട്ടണമെന്ന് ഞാൻ അപ്സരയോട് പറയും. അവൾ ഇപ്പോഴും എന്റെ തന്നെയാണ് ഉപയോഗിക്കുന്നത്.! തുറന്നുപറഞ്ഞ് ജയന്തിയുടെ ഭർത്താവ് | Apsara Ratnakaran what’s In My Bag video

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് അപ്സര. സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. കോമഡി വേഷങ്ങളിൽ സ്ഥിരം തിളങ്ങാറുള്ള അപ്സര സാന്ത്വനത്തിൽ ഒരു നെഗറ്റീവ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഏഷണിയും പരദൂഷണവുമൊക്കെയാണ് ജയന്തിയുടെ പ്രത്യേകതകളെങ്കിലും എന്തോ ആ കഥാപാത്രത്തോടും അപ്സരയോടും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ടെലിവിഷനിൽ സജീവമായ ആൽബി ഫ്രാൻസിസ് ആണ് താരത്തിന്റെ നല്ല പാതി. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ ഒരഭിമുഖത്തിൽ അപ്സര തന്റെ ബാഗിനകത്തുള്ള സാധനങ്ങൾ പുറത്തെടുത്ത് പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുകയാണ്. അഭിമുഖത്തിനിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു അപ്സരക്ക് അങ്ങനെയൊരു പണി കിട്ടിയത്. എന്തായാലും അപ്സരയുടെ ബാഗ് തുറക്കലും ആൽബിയുടെ കൗണ്ടറടിക്കലും പ്രേക്ഷകർ നന്നായി ആസ്വദിച്ചു

apsara 1

എന്ന് തന്നെ പറയാം. മിട്ടായി മുതൽ ചരട് വരെ, ഫോട്ടോ മുതൽ മേക്കപ്പ് ഐറ്റം വരെ, അങ്ങനെ പലതും താരത്തിന്റെ ബാഗിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കാലിൽ കെട്ടുന്ന ഒരു ചരടും താരം പ്രേക്ഷകരെ കാണിച്ചു. ഇത് നേരത്തെ കെട്ടിയിരുന്നു എന്നും ഇപ്പോൾ കെട്ടാറില്ലെന്നുമാണ് അപ്സര പറഞ്ഞത്. അത്‌ കെട്ടാൻ താൻ നിർബന്ധിക്കാറുണ്ടെന്ന് ആൽബിയുടെ വക കമന്റ്പുറകെ. പുറകിൽ നിന്നെങ്ങാനും വന്നാൽ തിരിച്ചറിയാമല്ലോ. നൂറു രൂപയുടെ ഒരു നോട്ട്

ബാഗിൽ നിന്ന് അപ്സര പുറത്തെടുക്കുന്നുണ്ട്. ഗൂഗിൾ പേ ഉള്ളതുകൊണ്ട് ഇപ്പോൾ കാശ് കയ്യിൽ കൊണ്ടുനടക്കാറില്ല എന്നാണ് താരം പറഞ്ഞത്. അപ്സര നൂറു രൂപ എടുത്തതിന് പിന്നാലെ അതേ ബാഗിൽ നിന്ന് ആൽബി അമ്പത് രൂപ പുറത്തെടുക്കുന്നുണ്ട്. അപ്സരയുടെ എ ടി എം കാർഡ് കണ്ടിട്ട് ആൽബി കളിയാക്കുന്നുണ്ട്. ഇത് ഒരു ഡേറ്റ് കഴിഞ്ഞ കാർഡ് ആണെന്നും ഇപ്പോൾ സ്ഥിരം അപ്സര ഉപയോഗിക്കുന്നത് തന്റെ കാർഡ് ആണെന്നുമാണ് ആൽബി പറഞ്ഞത്. | Apsara Ratnakaran what’s In My Bag video