സംവിധായകൻ അരുൺ ഗോപിക്ക് ഇരട്ടകുട്ടികൾ; ഇരട്ട കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കിട്ട് സംവിധായകൻ.!!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് അരുൺ ഗോപി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അരുൺ വിശേഷങ്ങൾ ഒക്കെ തന്നെ എപ്പോഴും ആരാധകാരോട് പങ്കുവെക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ വലിയ സന്തോഷം തന്റെ പ്രിയപ്പെട്ടവരോട് അദ്ദേഹം പറയുകയാണ്. ഇരട്ടകുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി എത്തിയിരിക്കുകയാണ്. ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ
സന്തോഷ വാർത്ത അറിയിച്ചത്. തനിക്കും സൗമ്യക്കും ഇരട്ടകുട്ടികൾ ജനിച്ചെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അരുൺ തന്റെ പോസ്റ്റിൽ കുറിച്ചു. ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് ഇവർക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. “ഞാനും സൗമ്യയും ഇന്ന് ഒരു ആണ് കുഞ്ഞിനാലും ഒരു പെൺകുഞ്ഞിനാലും അനുഗ്രഹിക്കപ്പെട്ടു. ഈ അത്ഭുതകരമായ ദിവസത്തിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുകയും
അവന്റെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്നു”, അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഒരുപാട് ആളുകളാണ് പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് എത്തിയത്. ഒരുപാട് കാലത്തെ പ്രണയത്തിന് ശേഷം 2019ലാണ് അരുൺ ഗോപിയും സൗമ്യയും ആർഭാടമായി വിവാഹിതരായത്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയാണ് സൗമ്യ. ദിലീപ് നായകനായി 2017ൽ പുറത്തിറങ്ങിയ ‘രാമലീല’ ആയിരുന്നു അരുൺ ഗോപി സംവിധാനം ചെയ്ത ആദ്യ ചിത്രം.
ചിത്രത്തിന് നല്ല പ്രതികരണം ആണ് ലഭിച്ചത്. അതിന് ശേഷം ഒരു നീണ്ട ഇടവേള എടുത്ത അരുൺ പിന്നീട് മികച്ച ഒരു തിരിച്ചുവരവ് നടത്തി. പിന്നീട് പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം അരുൺ എഴുതി സംവിധാനം ചെയ്തിരുന്നു. ചിത്രവും ഏറെ പ്രശംസ നേടിയിരുന്നു. പ്രണവിന്റെ കരിയറിലും മികച്ച മാറ്റം കൊണ്ട് വരാൻ അരുണിന് കഴിഞ്ഞിരുന്നു.