സഹോദരിയുടെ വിവാഹം, പട്ടുസാരിയിൽ അതീവസുന്ദരിയായി ആര്യ,!! ആഘോഷ നിമിഷങ്ങള്‍ പങ്കുവച്ച് താരം | Arya Badai ‘s sister wedding

Arya Badai ‘s sister wedding: കൊമേഡിയൻ, മോഡൽ, ടെലിവിഷൻ പ്രസന്റ്റ്റർ, തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരിയായി മാറിയത്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിനെ പിന്തുടരുന്നത്. തന്റെ തായ വാക് ചാതുര്യം കൊണ്ട് ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ ആര്യക്ക് സാധിക്കുന്നു. മാത്രമല്ല തന്റെതായ വ്യക്തിത്ത്വം

കൊണ്ട് ഉയരങ്ങളിൽ എത്തിയ താരം കൂടിയാണ് ആര്യ. ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്ന ബിഗ് ബോസ് എന്ന് മെഗാ ടെലിവിഷൻ റിയാലിറ്റിഷോയുടെ സെക്കന്റ്‌ സീസണിലെ കണ്ടെസ്റ്റന്റ് കൂടിയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹത്തിന്റെ വിശേഷങ്ങളാണ്. വളരെ സുന്ദരിയായി അണിഞ്ഞൊരുങ്ങി ആര്യയും ചടങ്ങിൽ പങ്കെടുക്കുന്നു. സഹോദരി അഞ്ജനയും വരൻ അഖിലും വളരെ സന്തോഷത്തോടെ

ആളുകളെ വരവേൽക്കുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും ആശംസകളുമായി നിരവധി ആളുകൾ ആണ് എത്തുന്നത്. ഇരുവർക്കുമുള്ള ആശംസകൾ കൊണ്ട് സോഷ്യൽ മീഡിയയും നിറയുകയാണ്. വിവാഹ റിസപ്ഷൻ വളരെ കേമമായി തന്നെയാണ് താരങ്ങൾ ആഘോഷിക്കുന്നത്. അധികം ആഡംബരമില്ലാതെ ഉള്ള വേഷങ്ങൾ തന്നെ ആണ് വധു വരൻമാർ ധരിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിൽ ഉള്ള ജുബ്ബയും പാന്റ്സും അണിഞ്ഞു സ്വർണ നിറത്തിൽ ഉള്ള ഡിസൈനോടുകൂടിയുള്ള

ഷാളും അണിഞ്ഞാണ് വരൻ അഖിൽ. എന്നാൽ ഗോൾഡൻ നിറത്തിൽ ഉള്ള പ്ലെയിൻ സാരിയും വെള്ള നിറത്തിലുള്ള ബ്ലൗസ് അണിഞ്ഞാണ് അഞ്ജന വേദിയിൽ എത്തിയത്. ബ്ലാക്ക് മെറ്റൽ ചേർത്ത് ഉണ്ടാക്കിയ ഒരു നെക്‌ളേസും അതിന് ചേർന്ന ഒരു കമ്മലും ആണ് അഞ്ജന അണിഞ്ഞിരുന്നത്. വളരെ മിനിമൽ വസ്ത്ര രീതിയാണ് ഇരുവരും ഉപയോഗിച്ചിട്ടിക്കുന്നത്. ഇരുവരും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഫോട്ടോ എടുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നു. നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ നടൻ കൃഷ്ണ കുമാരും കുടുംബംവും പങ്കുചേർന്നിട്ടുണ്ട്.