ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കിൽ ഇളയ മകളുടെ പിറന്നാൾ ആഘോഷമാക്കി ആശാ ശരത്.!! മകൾ കീർത്തനക്ക് അമ്മ നൽകിയ സർപ്രൈസ് കണ്ടോ ?|Actress Asha Sarath Celebrating Daughter’s Birthday Malayalam

Actress Asha Sharath Celebrating Daughter’s Birthday Malayalam: മലയാള സിനിമാ ലോകത്ത്‌ തന്റെ അഭിനയ വൈഭവം കൊണ്ട് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണല്ലോ ആശാ ശരത്. മലയാളം സീരിയലുകളിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് മലയാള സിനിമാ ലോകത്തും നിറസാന്നിധ്യമായി മാറുകയായിരുന്നു. നിരവധി സീരിയൽ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു ഇവർ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി വേഷങ്ങളിലും കഥാപാത്രങ്ങളിലും നിറഞ്ഞു നിന്നുകൊണ്ട് ഇൻഡസ്ട്രിയിൽ

തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു ഇവർ. അതിനാൽ തന്നെ ഏതൊരു സൂപ്പർസ്റ്റാർ മൂവിയിലും പ്രധാന വേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം തന്റെ സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ തന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും പങ്കുവെക്കാറുണ്ട്. മകൾ കീർത്തന കാനഡയിലെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയതും മറ്റൊരു മകളായ ഉത്തര ശരത് സിനിമയിലേക്ക് അരങ്ങേറ്റം

കുറിക്കാനിരിക്കുന്നതുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ മകളുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം മകൾ കേക്ക് മുറിക്കുന്നതും ശേഷം ദുബായിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കായ ഐ എം ജി വേൾഡിൽ കളിച്ചുല്ലസിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്. സകുടുംബം അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിൽ കയറുന്നതും

നൃത്തം ചെയ്യുന്നതും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതുമെല്ലാം ഈയൊരു ചെറു വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. ” ഐഎംജി വേൾഡിൽ അമ്മൂസിന്റെ ജന്മദിനം തകർത്ത് ആഘോഷിച്ചു ” എന്നൊരു ക്യാപ്ഷനിൽ ആയിരുന്നു ആശ ശരത് ഈ ഒരു വീഡിയോ പങ്കുവെച്ചിരുന്നത്. ഈയൊരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രിയ താരത്തിനും മകൾക്കും ആശംസകളുമായി എത്തുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Asha Sharath (@asha_sharath_official)

Rate this post