മകളുടെ വിവാഹ നിശ്ചയത്തിന് ഡാൻസ് കളിച്ച് എൻട്രിയുമായി ആശ ശരത്ത്.!!മകളുടെ നിശ്ചയം വമ്പൻ താര നിരകളോടെ ആഘോഷമാക്കി താരം | Asha Sarath Daughter Engagement Celebration
Asha Sarath Daughter Engagement Celebration: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആശാ ശരത്ത്. മിനിസ്ക്രീൻ വേദികളിൽ നിന്നും പിന്നീട് ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും ജീവിതത്തിൻറെ ഭാഗമാക്കുകയുണ്ടായി. മോഹൻലാൽ നായകനായ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ ആശയുടെ കഥാപാത്രം മലയാള സിനിമയിലെ നാഴികക്കലായ് മാറുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന്
മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും താരം നേടിയെടുത്തു.
പിന്നീട് നിരവധി ചിത്രങ്ങളിലാണ് വലുതും ചെറുതുമായ കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകിയത്. ഇന്നും അവാർഡ് വേദികളിലും താരനിശകളിലും ഒക്കെ ആശ നിറ സാന്നിധ്യം തന്നെയാണ്. നൃത്തവുമായാണ് താരം പലപ്പോഴും രംഗത്തെത്തുന്നത്. ആശയ്ക്കൊപ്പം മകൾ ഉത്തരയും ആളുകൾക്ക് സുപരിചിതയാണ്.ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം നടത്തിയ ഉത്തര

നൃത്തത്തിൽ തന്റെ പ്രാഗൽഭ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അമ്മയും മകളും ഒന്നിച്ചെത്തിയ നിരവധി വേദികൾക്കും ഇതിനോടകം മലയാളികൾ സാക്ഷ്യം വഹിച്ചു കഴിഞ്ഞതാണ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ആശ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകൾ ഉത്തരയുടെ വിവാഹനിശ്ചയത്തിന്റെ വാർത്തകളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദിത്യയാണ് ഉത്തരയുടെ വരൻ. മലയാള സിനിമയിലെ പ്രമുഖ
താരങ്ങളെല്ലാവരും പങ്കെടുത്ത ചടങ്ങ് തന്നെയായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മനോജ് കെ ജയൻ അടക്കമുള്ള വൻ താരനിര അണിനിരന്നിരുന്നു. സുഹൃത്തുക്കളെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്.