മക്കളെ ഡോക്ടറോ എൻജിനീയറോ ആക്കില്ല..! അവരെ ആരാക്കാനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തി നടൻ ആസിഫ് അലി | Asif Ali interview video

മലയാളസിനിമയിൽ സിനിമാ പാരമ്പര്യമുള്ള കുടുംബ വേരുകൾ ഇല്ലാതെ തന്റെ അഭിനയ മികവിലൂടെ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ നടനാണ് ആസിഫ് അലി. പൊതുപരിപാടികളിൽ ഭാര്യക്കും മക്കൾക്കുമൊപ്പം പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ടുന്നെ ആസിഫ് അലിയുടെ കുടുംബത്തെയും മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇപ്പോൾ, തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി

Ginger Media Entertainments എന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മക്കൾ ഭാവിയിൽ ആരാകണമെന്നുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. തന്റെ മക്കൾ ഒരിക്കലും തന്നോട് അവർക്കൊരു ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ആഗ്രഹം പറയരുത് എന്നാണ് തന്റെ പ്രാർത്ഥന എന്ന് ആസിഫ് അലി പറഞ്ഞു. “ഡാഡ, എനിക്കൊരു ഡോക്ടർ ആകണം അല്ലെങ്കിൽ എൻജിനീയർ ആകണം എന്നൊന്നും എന്റെ മക്കൾ പറയരുത്

asif ali

എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാനൊരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല വന്നത്. അതുകൊണ്ടുതന്നെ ഞാൻ എന്റെ മക്കൾക്ക് സിനിമ പകർന്നു നൽകാൻ ആഗ്രഹിക്കുന്നു,” ആസിഫ് അലി പറയുന്നു. “എന്നാൽ, ഞാൻ ഒരിക്കലും അവരെ അതിനായി നിർബന്ധിക്കില്ല. കാരണം, ഞാൻ എന്റെ വീട്ടുകാർ പറഞ്ഞത് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ മക്കൾ ഞാൻ പറയുന്ന കരിയർ തിരഞ്ഞെടുക്കണം എന്ന് നിർബന്ധം പിടിക്കില്ല,”

ആസിഫ് അലി കൂട്ടിച്ചേർത്തു. തുടർന്ന്, അതേ അഭിമുഖത്തിൽ തന്നെ സ്വാധീനിച്ച യുവ നടൻമാർ ആരൊക്കെ എന്നും അവർ തന്നെ എങ്ങനെ സ്വാധീനിച്ചു എന്നും ആസിഫ് അലി തുറന്നുപറഞ്ഞു. “ഒരുപാട് യുവ നടൻമാർ എന്നെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. നിവിൻ പോളി തിരക്കഥകൾ തിരഞ്ഞെടുക്കുന്ന രീതി എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ ആണെങ്കിൽ, അദ്ദേഹം സിനിമയ്ക്ക് നൽകുന്ന ഹാർഡ് വർക്ക്‌ വളരെ ഇൻഫ്ലുവൻസ് ചെയ്യുന്നതാണ്. പൃഥ്വിരാജ് ഞങ്ങളുടെ സീനിയർ ആണെങ്കിലും, അദ്ദേഹത്തിന്റെ കമാന്റിങ് എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്,” ആസിഫ് അലി പറഞ്ഞു.| Asif Ali interview video