കമലയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പ്രിയ താരം അശ്വതി ശ്രീകാന്ത്; ആശംസകൾ അറിയിച്ച് ആരാധകർ | Aswathy Sreekanth daughter birthday celebration
Aswathy Sreekanth daughter birthday celebration: മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മാറിയ നടിയാണ് അശ്വതി ശ്രീകാന്ത്. നായിക, അവതാരക, എഴുത്തുകാരി, യൂട്യൂബർ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദുബായിൽ റേഡിയോ ജോക്കിയായാണ് അശ്വതി തന്റെ കരിയർ ആരംഭിക്കുന്നത്. തന്റെ പ്രവാസ ജീവിതത്തിനിടയിൽ നല്ല എഴുത്തുകാരിയായും താരം മാറിയിരുന്നു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ എന്ന പരിപാടിയിലും, കോമഡി സൂപ്പർ നൈറ്റിലും അവതാരകയായി പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിൽ ആശ എന്ന കഥാപാത്രമായി ആരാധകർക്ക് മുൻപിൽ സജീവമാണ് അശ്വതി. ടെലിവിഷൻ മേഖലയിലെ എന്നപോലെ തന്നെ തന്നെ സോഷ്യൽമീഡിയയിലും താരം സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുതിയ വിശേഷങ്ങൾ ആണ് ആരാധകരുമായി അശ്വതി പങ്കുവച്ചിരിക്കുന്നത്. തന്റെ പൊന്നോമനയുടെ ഒന്നാം പിറന്നാളിന്റെ വിശേഷങ്ങളാണിവ. കഴിഞ്ഞ വർഷമാണ് അശ്വതിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നത്. അശ്വതി- ശ്രീകാന്ത് ദമ്പതിമാരുടെ രണ്ടാമത്തെ കുഞ്ഞാണ് കമല. പത്മയാണ് മൂത്തമകൾ. കമലയുടെ ആദ്യത്തെ ചിത്രങ്ങൾ മുതൽ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളും കോർത്തിണക്കിയ
വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മകൾക്ക് അശ്വതി ജന്മദിനാശംസകൾ നേർന്നത്. “kamala turned one” എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശ്രീകാന്തും, അശ്വതിയും, എന്റെ രണ്ടു മക്കളും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും, കൂടെ തന്നെ സെലിബ്രേഷന്റെ ഫോട്ടോയും താരം പങ്കുവയ്ക്കുന്നുണ്ട്. പൊന്നോമനയ്ക്ക് ആശംസകളുമായി നിരവധി ആരാധകരാണ് ചിത്രത്തിനു താഴെയായി കമന്റ് ചെയ്തിരിക്കുന്നത്.