കുഞ്ഞ് ജനിച്ച് ഒരു മാസം. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് ആതിര മാധവ്. അപ്പൂസിനായി ഒരുക്കിയ മുറികണ്ടോ ? | Athira Madhav’s new video one month with baby

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആതിര മാധവ്. ഒരു മാസം മുൻപാണ് ആതിരക്കും രാജീവിനും മകൻ ഉണ്ടായത്. മകൻ ഉണ്ടായതും, മകൻ്റെ പേരിടൽ ചടങ്ങും സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകനോടൊപ്പം ഒരു മാസം തികഞ്ഞതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആതിര. ലക്ഷകണക്കിന് ആരാധകർ ആണ് ഇതുവരെ വീഡിയോ കണ്ടതും കമെന്റുകളുമായി എത്തിയിരിക്കുന്നതും.

കുഞ്ഞ് ജനിച്ചതുമുതൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിയത് ആണ് വീഡിയോയുടെ തുടക്കം. കുഞ്ഞ് അപ്പൂസിന് ഇപ്പോൾ ആതിരയെ പോലെ തന്നെ ആരാധകർ ലക്ഷകണക്കിനാണ്. കുഞ്ഞ് അപ്പൂസിനായി ഒരുക്കിയ മുറിയും, തുണികളും, കിടക്കാനായി പ്രേത്യേകം ഒരുക്കിയ കിടക്കയുമൊക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം പൂർത്തിയായതിന്റെ ആഘോഷമായി ആതിരയും രാജീവും വീഡിയോയുടെ അവസാനം സന്തോഷത്തിന്റെ

athira madhav 1

ഭാഗമായി കേക്ക് മുറിക്കുന്നുമുണ്ട്. 8 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോയുടെ 5 മിനിട്ടോളവും അപ്പൂസിനെ ആണ് കാണാൻ കഴിയുന്നത്. ആതിരയോടൊപ്പം അപ്പൂസിനെയും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഗർഭിണി ആയതുമുതൽ ഉള്ള വിശേഷങ്ങൾ ആതിര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. ഇനി ഉടനെ സീരിയലിലേക്ക് ഇല്ലെന്നും കുഞ്ഞ് കുറച്ച് വലുതായതിന് ശേഷമേ അഭിനയ രംഗത്തേക്ക് ഉള്ളു

എന്നും ആതിര നേരത്തെ അറിയിച്ചിരുന്നു. റേ രാജീവ്‌ എന്ന കുഞ്ഞ് അപ്പൂസിന്റെ വിശേഷങ്ങൾ ആരാധകർ എപ്പോഴും തിരക്കാറുണ്ട്. കുടുംബ വിളക്ക് എന്ന സീരിയലിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രം ആയാണ് ആതിര പ്രേക്ഷകർക്ക് സുപരിചിതയായി തുടങ്ങിയത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ആതിര അഭിനയത്തിലേക്ക് ഇറങ്ങിയത്. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുക ആണെങ്കിലും യൂട്യൂബ് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. | Athira Madhav’s new video one month with baby