വളകാപ്പ് ചടങ്ങിൽ സുന്ദരിയായി കുടുംബപ്രേക്ഷകരുടെ ഡോ. അനന്യ; ചിത്രങ്ങളോടൊപ്പം താരത്തിന്റെ കുറിപ്പും.!!
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര മാധവ്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച ആതിര, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു
ആതിര മാധവ് അവതരിപ്പിച്ചിരുന്നത്. പിന്നീട്, താൻ ഒരു കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് ആതിര കുടുംബവിളക്കിൽ നിന്ന് പിന്മാറുകയായിരുന്നു. ഗർഭിണിയായി 6 മാസം ആയപ്പോഴാണ് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയത്. ഇപ്പോൾ, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെ കടന്നു പോകുന്ന ആതിര, തന്റെ ആരാധകരോട് ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്.
ഇന്നലെ (മാർച്ച് 8), അന്താരാഷ്ട്ര വനിത ദിനത്തിൽ തന്റെ വളകാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ് ആതിര. ചടങ്ങിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചതിനോടൊപ്പം, തന്റെ സന്തോഷം പങ്കുവെച്ചുള്ള ഒരു കുറിപ്പും നടി എഴുതിയിട്ടുണ്ട്. വളകാപ്പ് ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ വരാനുണ്ട് എന്നും നടി പറഞ്ഞു. “ഞാൻ ഇപ്പോൾ ഒരു അമ്മയാകാനുള്ള കാത്തിരിപ്പിലായതിനാൽ, ഈ വനിതാ ദിനം എനിക്ക് ഒരു പ്രത്യേക സന്തോഷം നൽകുന്നു.
സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനും നിങ്ങൾ നേരിട്ടേക്കാവുന്ന തടസ്സങ്ങൾ വളരെ വലുതായിരിക്കാം. നാമെല്ലാവരും എപ്പോഴും ശക്തരും ഊർജസ്വലരും ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നക്ഷത്രങ്ങൾ ഒന്നിക്കട്ടെ, കൂടുതൽ തിളങ്ങട്ടെ. എല്ലാ വനിത പോരാളികൾക്കും വനിതാദിനാശംസകൾ! വളകാപ്പിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ വരാനുണ്ട്,” ആതിര മാധവ് എഴുതി.