വൺ ഡേ വിത്ത്‌ അപ്പൂസ്; കുഞ്ഞ് അപ്പൂസിന്റെ ഒരു ദിവസത്തെ കുസൃതികൾ പങ്കുവെച്ച് നടി ആതിര മാധവ് | Athira Madhav’s baby one day video

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. 2020-ൽ രാജീവ്‌ മേനോനുമായി വിവാഹിതയായ ആതിര അഭിനയം തുടർന്നെങ്കിലും, 2021-ൽ ഗർഭിണിയായതിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോൾ, തന്റെ യൂട്യൂബ് ചാനലായ ‘ആതീസ് ലിറ്റിൽ വേൾഡ്’ -ലൂടെ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട്

ആതിര പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം, മകൻ റേ രാജീവ്‌ (Ray Rajeev)-നൊപ്പമുള്ള ഒരു ദിവസത്തെ വിശേഷങ്ങളാണ് ആതിര പ്രേക്ഷകർക്ക് കാണിച്ചു തന്നത്. അപ്പു എന്നാണ് ആതിര മകനെ വിളിക്കുന്നത്. ഒരു മാസം പ്രായമുള്ള അപ്പു, അമ്മയ്‌ക്കൊപ്പം കാലത്ത് തന്നെ എണീറ്റിട്ടുണ്ട്. ശേഷം, അപ്പുവിനെ വീടിന്റെ പുറത്തെ കാഴ്ച്ചകാളൊക്കെ കാണിച്ചു കൊടുത്ത്, അൽപ്പ സമയം കഴിഞ്ഞ്, അവനെ കുളിപ്പിക്കുന്നതും ശേഷം ഉറക്കുന്നതുമെല്ലാം ആതിര

വീഡിയോയിൽ കാണിക്കുന്നു. അപ്പുവിനെ ഉറക്കുന്നത് ഒരു വലിയ ടാസ്ക് ആണെന്നാണ് ആതിര പറയുന്നത്. ശേഷം, കുഞ്ഞ് റേയുടെ കുട്ടിക്കാല ഓർമ്മകൾ എന്നെന്നും കാത്തുസൂക്ഷിക്കാനായി കാസ്റ്റിംഗ് ചെയ്തിരിക്കുകയാണ് ആതിര. ബേബി കാസ്റ്റിംഗ് എന്നാൽ, നിങ്ങളുടെ കുഞ്ഞുങ്ങളെ ഇപ്പോൾ ഉള്ള വലുപ്പത്തിൽ എന്നെന്നും ഓർക്കാൻ നിങ്ങൾക്ക് എന്നന്നേക്കും സൂക്ഷിക്കാൻ കഴിയുന്ന ഒരു ചിത്രമാണ്. അതായത്, കുഞ്ഞിന്റെ കാൽപ്പാടുകളും, കൈകളുടെ

മാതൃകയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു പോർട്രൈറ്റ് അല്ലെങ്കിൽ 3ഡി ചിത്രം. മിസ്റ്റിക് ലവ് കാസ്റ്റിംഗ് ആണ്, ആതിരയുടെ നിർദേശ പ്രകാരം അപ്പുവിന്റെ കാസ്റ്റിംഗ് നിർവഹിച്ചത്. കാസ്റ്റിംഗിന് ശേഷം അപ്പുവിനേയും കൂട്ടി, ആതിര ഭർത്താവിനൊപ്പം കാറിൽ കറങ്ങാൻ പോയതിന്റെ കാഴ്ച്ചയും വീഡിയോയുടെ അവസാനം കാണാം. ശേഷം, രാത്രിയിൽ അപ്പുവിനെ ഉറക്കുന്നതോടെ വീഡിയോ അവസാനിക്കും. | Athira Madhav’s baby one day video