ഉപയോഗിച്ച് ബാക്കി വരുന്ന സോപ്പ് കഷണങ്ങൾ ഇനി ഒരിക്കലും കളയല്ലേ. ഒരു സൂത്രമുണ്ട്.!!!

ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന ചെറിയ ചെറിയ സോപ്പുകഷ്ണങ്ങൾ ഇനി കളയേണ്ട. അതുപയോഗിച്ചു ഒരു സൂത്രം ചെയ്യാം. എളുപ്പത്തിൽ ഉപകാരപ്പെടും വിധം ഉപയോഗിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം. എല്ലാവരും ഒന്ന് ചെയ്തു നോക്കൂ…

അഞ്ചോ ആറോ സോപ്പുകളുടെ ചെറിയ കഷ്ണങ്ങൾ എടുത്ത് വെക്കാം. അവ പൊടിച്ച്‌ ചെറിയ കഷ്ണങ്ങളാക്കാം. പഴയ ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പത്തു വെക്കുക. നന്നായി തിളച്ചു വരുന്ന വെള്ളത്തിലേക്ക് സോപ്പു കഷ്ണങ്ങൾ ഇട്ടു കൊടുക്കാം.10 മിനിറ്റ് ലോ ഫ്ളൈമിൽ വെക്കാം.

നന്നായി ഇളക്കികൊടുക്കണം സോപ്പെല്ലാം അലിഞ്ഞു നന്നായി കുറുകി വരുമ്പോൾ അതിലേക്കു അൽപ്പം റോസ് വാട്ടർ ചേർത്ത് കൊടുക്കാം. പതഞ്ഞു വരുമ്പോൾ തീ ഓഫാക്കി ചൂടാറാൻ വെക്കാം. ഐസ് ട്രേയിൽ ചൂടാറിയ മിശ്രിതം ഒഴിച്ച് കൊടുക്കാം.

എണ്ണയോ വാക്‌സിലിനോ അൽപ്പം ട്രേയിൽ തടവാങ്ങികൊടുക്കണം. ഈ ബേസ് തണുക്കുമ്പോൾ നന്നായി ഉറച്ചു വരും. ശേഷം സോപ്പുകൾ അടർത്തിയെടുക്കാം. ചെറിയ ഭംഗിയുള്ള സോപ്പുകൾ നന്നായി കിട്ടും. ഇത് വാഷ് ബേസ് നടുത്തു കൈ കഴുകാനായി ഉപയോഗിക്കാം. ട്രൈ ചെയ്തു നോക്കൂ.. credit :Mums Daily Tips & Tricks