ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി.!! ഇത് ദൈവത്തിന്റെ അനുഗ്രഹം.! ജിംകാത്ത ഗാനത്തിന് ചുവട് വെച്ച് നടൻ ബാലയും എലിസബത്തും….
നടൻ ബാലയുടെ രണ്ടാം വിവാഹവും അതിനോടനുബന്ധിച്ച് ഉണ്ടായ വാർത്തകളും ഒക്കെ കേരളം വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. ഗായിക അമൃത സുരേഷുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹശേഷം ഭാര്യയുടെയും അമ്മയുടെയും കൂടെയുള്ള നിമിഷങ്ങളാണ് ബാല ആരാധകർക്ക് വേണ്ടി
പങ്കുവെച്ചതിൽ അധികവും. കഴിഞ്ഞ കുറച്ച് കാലങ്ങളായി താരത്തെ സംബന്ധിച്ച് വലിയ വാർത്തകൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നില്ല. ചാരിറ്റി പ്രവർത്തനങ്ങളിലും ബാല സജീവസാന്നിധ്യമാണ്. നേരത്തെ മുതൽ തന്നെ സ്നേഹിച്ചിരുന്ന ആളായിരുന്നു എലിസബത്ത് എന്നും ആ ബന്ധം വിവാഹംവരെ എത്തിയതിനെക്കുറിച്ചും ബാല വ്യക്തമാക്കുകയുണ്ടായി. മറ്റൊന്നും നോക്കാതെ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മനസ്സ്

അതാണ് എന്നെ ആകർഷിച്ച ഏറ്റവും വലിയ സവിശേഷത എന്നാണ് ബാല പറയുന്നത്. സ്നേഹിക്കുക എന്ന് പറയുന്നതുപോലെ സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിഷ്കളങ്കമായ ഒരു സൗന്ദര്യം ഉണ്ട് അതിന്. മറ്റെന്തിനേക്കാളും ഞാൻ വിലമതിക്കുന്ന ഒന്നാണ് അത്. പൊതുവെ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവമാണ് എലിസബത്തിന്റെ. നേരത്തെ മുതൽ എന്നോട് അവൾക്ക് ഇഷ്ടം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ്
ഞങ്ങൾ പരിചയപ്പെടുന്നത് എന്ന് ബാല മുന്നേ പറഞ്ഞിരുന്നു. ഇപ്പോൾ മാർച്ച് 28ന് തങ്ങളുടെ ആദ്യ വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബാലയും എലിസബത്തും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജിംകാത്ത എന്ന പാട്ടിന് ചുവടുവെച്ച് കൊണ്ടാണ് ബാലയും എലിസബത്തും എത്തിയിരിക്കുന്നത്. തങ്ങൾ ഇരുവർക്കും വേണ്ടി പ്രാർത്ഥിച്ച ആളുകൾക്ക് എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും മനസ്സിൽ നിന്നുള്ള ഒരായിരം നന്ദി രേഖപ്പെടുത്തുന്നു എന്നും ബാല വീഡിയോയിൽ വ്യക്തമാക്കുന്നു.