മലയാള സിനിമയ്ക്കും നാടക ലോകത്തിനും പകരം വയ്ക്കാൻ ആകാത്ത അതുല്യപ്രതിഭ; പി ബാലചന്ദ്രൻ ലോകത്തോട് വിടപറഞ്ഞത് ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച്.|P. Balachandran death anniversary
നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. മലയാള നാടക മേഖലയ്ക്കും അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ബാലചന്ദ്രൻ. നാടക സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ ബാലചന്ദ്രൻ
സംവിധാനം ചെയ്ത ഒരേ ഒരു സിനിമയാണ് ഇവൻ മേഖരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേതാ മേനോൻ, ജഗതി ശ്രീകുമാർ, രമ്യ നമ്പീശൻ തുടങ്ങിയവർ
അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്തത് 2012ലാണ് എങ്കിലും 2011ലെ വിവിധ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടുകയുണ്ടായി. മികച്ച ചിത്രം, മികച്ച സംഗീതസംവിധാനം, മികച്ച ചിത്രസംയോജനം, മികച്ച ഡബ്ബിങ് എന്നിവയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങൾ. 1972 മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തല മത്സരത്തിൽ താമസി എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചതോടെ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ലെച്ചറർ

ആയി തന്റെ ജീവിതം ആരംഭിക്കുവാൻ ബാലചന്ദ്രൻ തീരുമാനിക്കുകയായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചുകാലം അധ്യാപകനായിരുന്ന ഇദ്ദേഹം പാവം ഉസ്മാൻ, മായാസീത അംഗം, നാടകോത്സവം തുടങ്ങിയ നാടകങ്ങൾ രചിച്ചു. ഏകാകി,ലെഗോ, തീയേറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്യുകയും ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്,
കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതുകയും ചെയ്തു. ഇവയിൽ അഗ്നിദേവൻ എന്ന ചിത്രം രചിച്ചത് വേണു നാഗവള്ളിക്കൊപ്പം ആയിരുന്നു. പിന്നീട് വക്കാലത്ത് നാരായണൻകുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുവാനും അവസരം ലഭിച്ചു. മികച്ച നാടക രചനയ്ക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ബാലചന്ദ്രൻ ആയിരുന്നു. ഭാര്യ ശ്രീലത. ശ്രീകാന്ത്, പാർവതി എന്നിവരാണ് മക്കൾ.|P. Balachandran death anniversary.
