മകൻ എസക്കിലിന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കി ബാലു വർഗീസും കുടുംബവും. ബർത്ത്‌ഡേ ആഘോഷത്തിൽ തിളങ്ങി സമ ആസിഫലിയും.

മലയാള സിനിമാ ലോകത്തേക്ക് ബാലതാരമായി കടന്നുവരികയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയും ചെയ്ത താരമാണ് ബാലു വർഗീസ്. ദിലീപ് നായകനായ ” ചാന്ത് പൊട്ട് ” എന്ന ലാൽ ജോസ് ചിത്രത്തിൽ വില്ലന്റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ കരിയറിന് തുടക്കമിടുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാലും പ്രമുഖ നടന്മാരുടെ സഹനടനായും

തിളങ്ങിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള യുവ താരനിരയിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു. മാത്രമല്ല നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ഇന്നും മലയാള സിനിമയിൽ ഏറെ സജീവമാണ് താരം. മാത്രമല്ല ഏറെക്കാലത്തെ പ്രണയത്തിന് ശേഷം തന്റെ പ്രിയതമയായി എലീന കാതറിനെ താരം സ്വീകരിച്ചതും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഈ താര കുടുംബത്തിന്റെ സന്തോഷം

balu vargheese 11zon

ഇരട്ടിയാക്കി കൊണ്ട് മകൻ എസക്കിലും എത്തിയത് ആരാധകർ ആഘോഷപൂർവ്വമായിരുന്നു കൊണ്ടാടിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മകൻ എസക്കിലിന്റെ ഒന്നാം ജന്മദിനാഘോഷ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരും കുടുംബക്കാരും ഒന്നിച്ച ഈയൊരു ബർത്ത് ഡേ ആഘോഷം ആരാധകർ നിമിഷനേരം കൊണ്ടായിരുന്നു ഏറ്റെടുത്തിരുന്നത്.

പരിപാടിയിലേക്ക് അതിഥികളായി വന്നവരെല്ലാവരും കുഞ്ഞ് എസക്കിലിന് സമ്മാന പൊതികളും നൽകാൻ മറന്നിരുന്നില്ല. മാത്രമല്ല സിനിമയിലെന്നപോലെ തന്നെ ജീവിതത്തിലും ബാലു വർഗീസുമായും കുടുംബവുമായും ഏറെ സൗഹൃദം വെച്ചുപുലർത്തുന്ന കൂട്ടുകെട്ടായ ആസിഫ് അലിയുടെ ഭാര്യ സമ ആസിഫ് അലിയും ഈയൊരു ബർത്ത് ഡേ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം സമ കുശലാന്വേഷണം നടത്തുന്നതും ഗ്രൂപ്പ് ഫോട്ടോ പകർന്നതും വീഡിയോയിൽ കാണാവുന്നതാണ്.

Rate this post