പഴം ഏതുമായിക്കോട്ടെ, 15 മിനുട്ടിൽ പലഹാരം റെഡി 😋👌 ഒരെണ്ണം കഴിച്ചാൽ നിർത്താതെ കഴിച്ചുകൊണ്ടേയിരിക്കും 👌👌

  • നേന്ത്രപ്പഴം
  • പാൽ
  • പഞ്ചസാര
  • മൈദാ
  • ഓയിൽ

2 നേന്ത്രപ്പഴം വട്ടത്തിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കാം. മറ്റൊരു ബൗളിലേക്ക് രണ്ട്‌ മുട്ട പൊട്ടിചൊഴിക്കാം. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കണം. തിളപ്പിച്ചു ചൂടാറിയ പാൽ കൂടി ചേർത്ത മിക്സ് ചെയ്ത മാറ്റിവെക്കാം. അതിലേക്ക് അരിച്ച മൈദാ കൂടി ഇട്ടുകൊടുക്കാം. കട്ടിയായി തോന്നുകയാണേൽ കല്പം കൂടി പാലോ തിളപ്പിച്ചാറിയ വെള്ളമോ ചേർക്കാം. അൽപ്പം ഓയിൽ, ഏലക്ക പൊടി കൂടി ചേർക്കാം.

ആവശ്യമെങ്കിൽ ഒരു കളറിനായി അൽപ്പം വെള്ളത്തിൽ കലക്കിയ മഞ്ഞൾപൊടി ചേർത്തുകൊടുക്കാം. പാനിൽ അൽപ്പം പഞ്ചസാര തൂവിക്കൊടുത്ത ശേഷം അതിലേക്ക് അരിഞ്ഞെടുത്ത പഴം അടുപ്പിച്ചു വെച്ചുകൊടുക്കാം. മുകളിലായി തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റെർ കൂടി ഒഴിച്ച് വേവിച്ചെടുക്കാം. ചെറിയ തീയിൽ മൂടിവെച്ച് വേവിക്കാൻ മറക്കരുത്. അൽപ്പനേരം കഴിഞ്ഞാൽ മറിച്ചിട്ടും വേവിക്കാം. മുറിച്ചു കഴിച്ചു നോക്കൂ.. സ്വാദിഷ്ടമായ പലഹാരം റെഡി.

തീർച്ചയായും ഈ വിഭവം ഒരു തവണയെങ്കിലും ഒന്ന് തയ്യാറാക്കി നോക്കണേ.. കുട്ടികൾക്കെല്ലാം ഈ ഹെൽത്തി സ്നാക്ക് ഇഷ്ടപ്പെടാതിരിക്കില്ല. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.