വാഴകൃഷി പഠിക്കാം | കൃഷി നമ്മെ ആരോഗ്യവാനാകുന്നു

Loading...

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഒന്നാണ് വാഴ. അടുക്കളത്തോട്ടത്തിൽ സ്ഥിര സാന്നിധ്യമാണ് വാഴക്കൃഷി. വാഴക്കൃഷി നടത്താൻ പ്രത്യേകിച്ച് സമയമില്ല. വാഴയുടെ കന്നാണ് നടാൻ ഉപയോഗിക്കുക. വാഴക്കന്ന് (വാഴവിത്ത്) തലയും വേരും വെട്ടിയിട്ട് വെണ്ണീർ പൂശി വെയിൽ കൊള്ളിക്കണം. 15 ദിവസം കഴിഞ്ഞ് രണ്ടടി സമചതുരത്തിൽ കുഴിയെടുത്ത് ആറടിവിട്ട് വേണം ഓരോ കന്നും നടാൻ. നടുന്നതിനു മുമ്പായി കുഴിയിൽ വെണ്ണീറ്, ആട്ടിൻകാഷ്ഠം, ചാണകം, പച്ചില എന്നിവയിടണം.

ഒരു മാസം കഴിഞ്ഞ് തൂമ്പ് വരുമ്പോൾ ചുവട്ടിൽ പച്ചിലത്തോല് വെട്ടിയിടണം. വേപ്പിൻ പിണ്ണാക്കും ചേർക്കണം. അതിനു മുകളിൽ ചാരം, കോഴിക്കാഷ്ഠം വളപ്പൊടി എന്നിവ ഇടണം.മൂന്നു മാസം കൂടുമ്പോൾ മിക്സഡ് വളം ചേർക്കണം. ആറു മാസമാകുമ്പോൾ വാഴ കുലക്കാൻ തുടങ്ങുമ്പോൾ അൽപം യൂറിയ, ഫാക്ടംഫോസ്, എന്നിവ ഇട്ടുകൊടുക്കണം.

പത്ത് മാസമാകുമ്പോഴേക്കും കുല മൂപ്പാകും. രോഗങ്ങൾ ഒഴിവാക്കാൻ കീടനാശിനി ഉപയോഗിക്കണം.വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിർവശത്തും ഉള്ള കന്നുകൾ നടാനുപയോഗിച്ചാൽ നല്ല വലിപ്പമുള്ള കുലകൾ കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sk Natural Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.