പഴത്തൊലി ഇനി ഒരിക്കലും വലിച്ചെറിഞ്ഞുകളയരുതേ, അറിയാം പഴത്തൊലിയുടെ ഈ രഹസ്യം

വാഴപഴം നമ്മുടെ വീടുകളിൽ സ്ഥിരമായി വാങ്ങുന്ന ഒന്നാണ്; പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ. പഴം കഴിച്ചാൽ നാം തൊലി വലിച്ചു എറിയുക ആണ് പതിവ്. എന്നാൽ പഴത്തൊലി നല്ലൊരു ജൈവവള കൂട്ടാണെന്നു നമുക്ക് പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം. ചെടികൾക്ക് വളരെ അധികം വളർച്ച നൽകാനും ഫലം കായ്ക്കാനും ഇത് കാരണമാകും.

അടുക്കളത്തോട്ടത്തിലും ടെറസിലും ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വാഴപ്പഴത്തിന്റെ തൊലി നല്ല ജൈവവളമായി ഉപയോഗിക്കാം. പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, മാംഗനീസ്, സള്‍ഫര്‍ എന്നിവ ധാരാളം വാഴപ്പഴത്തിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതു ചെടികളുടെ വളര്‍ച്ച ഉഷാറാക്കുകയും രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും. കീടങ്ങളുടെ ആക്രമണം കുറയ്ക്കാനും ഇത് ഉപകരിക്കും.

ചെലവു കുറഞ്ഞതും എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാനാകുന്ന മായ ഒരു ജൈവ വളമാണ് പഴത്തൊലി. ഇതു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.