മറ്റൊരു അമ്മയിൽ ജനിച്ച എന്റെ സഹോദരിയാണ് നീ.!! നമ്മുടെ ഈ ബന്ധം ഞാൻ ജീവിതാവസാനം വരെ സൂക്ഷിക്കും;ബിബി ഫാമിലിയെ മഷൂറയുടെ പിറന്നാൾ ആഘോഷമാക്കി സുഹാന |Basheer Bashi Wife Birthday Celebration Malayalam

Basheer Bashi Wife Birthday Celebration Malayalam: സോഷ്യൽ മീഡിയയിലെ മിന്നും തരങ്ങളാണ് ബിബി ഫാമിലിയിലെ ഓരോ അംഗങ്ങളും.വ്യത്യസ്തമായ ജീവിത രീതികൾ കൊണ്ട് മലയാളികളെ അത്ഭുതപെടുത്തുന്ന ബിബി കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകരേറെയാണ്. രണ്ട് ഭാര്യമാരുമായി ഒരേ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു എന്നതാണ് ബഷീർ ബഷിയുടെ ഈ ബിബി ഫാമിലിയുടെ ഏറ്റവും വലിയ പ്രത്യേകത.ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ ഒരു മത്സരാർഥിയായിരുന്നു ബഷീർ ബഷി.

ഷോയിലൂടെയാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം ബഷീർ തുറന്ന് പറഞ്ഞത്. ആദ്യകാലങ്ങളിൽ അവർക്കെതിരെ നിരവധി വിമര്ശങ്ങൾ ഉയർന്നു വന്നെങ്കിലും പിന്നീട് തങ്ങളുടെ ഫാമിലി വ്ലോഗുകളിലൂടെ എല്ലാവരുടെയും ഇഷ്ടം സമ്പാദിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞു.2018 ലാണ് ബഷീർ മഷൂറയെ വിവാഹം ചെയ്യുന്നത്. ആദ്യഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് താൻ രണ്ടാമത് വിവാഹം ചെയ്തത് എന്നാണ് ബഷീർ പറയുന്നത്. സുനു, സൈഗു എന്ന് രണ്ട് കുട്ടികളാണ് ബഷീറിനും

basheer bashi with wife

സുഹാനക്കും ഉള്ളത്. കുട്ടികൾക്കുൾപ്പെടെ എല്ലാവർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇപ്പോൾ പുതിയ ഒരു സന്തോഷത്തിനായി കാത്തിരിക്കുകയാണ് കുടുംബം. മഷൂറ ഗർഭിണിയാണെന്ന വിവരം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇവർ പങ്ക് വെച്ചിരുന്നു. ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറയു സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നത്. ഇവരുടെ ഫാമിലിയിലെ ഓരോ വിശേഷങ്ങളും ഇവരുടെ തന്നെ യൂട്യൂബ് ചാനലുകളിലൂടെ ആളുകൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മഷൂറയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായ് എത്തിയ

സുഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ ആയിരിക്കുന്നത്. “മറ്റൊരു അമ്മയിൽ ജനിച്ച എന്റെ സഹോദരിയാണ് നീ.നീ എന്റെ ജീവിതത്തിൽ ലഭിച്ച ഒരു ഭാഗ്യമാണ്.നമ്മുടെ ഈ ബന്ധം ഞാൻ ജീവിതാവസാനം വരെ സൂക്ഷിക്കും “എന്നാണ് മഷൂറയും സുഹാനയും ഒരുമിച്ചുള്ള ഒരു സെൽഫി പങ്കു വെച്ച് സുഹാന കുറിച്ചത്.ബഷീർ ബാഷിയുടെ ജീവിതത്തിലെ കുടുംബത്തിന്റെയും ജീവിതത്തിന്റെയും വിജയങ്ങൾക്ക് കാരണം രണ്ട് ഭാര്യമാരുടെയും ഈ സ്നേഹവും ഒത്തൊരുമയും ആണെന്നാണ് ആരാധകർ പറയുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Suhana Basheer (@_suhana_basheer)

Rate this post