ഹിറ്റ്ലർ മാധവൻ കുട്ടിയായി ബഷീർ ബാഷി; കുടുംബത്തോടൊപ്പം ഔട്ടിങ്ങിൽ കണ്ണ് നിറഞ്ഞു സഹോദരിമാർ..കയ്യടിച്ച് ആരാധകർ|Basheer Bashi with family
Basheer Bashi with family:മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷി. മോഡലും നടനുമായ ബഷീറിന് തുടക്കത്തിലെ വലിയ വിമര്‍ശനങ്ങളായിരുന്നു. ഒരേ സമയം രണ്ട് ഭാര്യമാർ ഉണ്ടെന്നതാണ് പലരും പരിഹസിക്കാന്‍ കാരണമായത്. അതൊക്കെ തന്റെ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞ ബഷീര്‍ തന്റെ കുടുംബത്തിന്റെ ഐക്യം എന്താണെന്ന് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ താരത്തിന്റെ കുടുംബത്തിലേക്ക് ഏതാനിരിക്കുന്ന പുതിയൊരു അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. അതിനുള്ള മുന്നൊരുക്കങ്ങൾ ഏകദേശം പൂര്‍ത്തിയായി. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിട്ട് ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞൊരു വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷം ഇതാണെന്നാണ് ബഷീറും ഇപ്പോൾ പറയുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ബഷീര്‍ ബഷിയും മഷൂറയും ഒരു കുഞ്ഞിനെ ജന്മം നൽകാൻ ഒരുങ്ങുന്നത്.
ഫാമിലിയുമൊത്ത് യാത്രചെയ്ത് ബഷീർ ബാഷി. ന്യൂ ഇയർ സ്പെഷ്യൽ യാത്ര വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ബസ്സിൽ ഡാൻസും പാട്ടുമൊക്കെയായി വലിയ ആവേശത്തിൽ ആണ് ബഷീറിന്റെയും കുടുംബത്തിന്റെയും യാത്ര. യാത്രക്ക് ശേഷം മഷൂറയുടെ വീട്ടിൽ വെച്ച് വിരുന്നിലും കുടുംബം പങ്കെടുക്കും. ധർമ്സ്ഥല ക്ഷേത്രത്തിന് പരിസരത്തെ മീനുകൾക്ക് ഭക്ഷണം നൽകുന്നതും വിഡിയോയിൽ കാണാം. വെയിൽ കൂടുതൽ ഉള്ളതിനാൽ മഷൂറയോട് വാഹനത്തിൽ റസ്റ്റ് എടുക്കാൻ ബഷീർ നിർദേശിക്കുകയും പിന്നീട് താരം തന്നെ
മഷൂറയെ വാഹനത്തിൽ നിന്ന് കൈ പിടിച്ചിറക്കി ഒരുമിച്ച് രണ്ടുപേരും നടക്കുന്നതും വിഡിയോയിൽ കാണാം. കുട്ടികളുടെ ആഗ്രഹത്തിന് വഴങ്ങി ഒരു ചാക്ക് പൊരിയും വാങ്ങിയാണ് പുഴയിലേക്ക് എത്തിയത് ശേഷം മീനുകൾക്ക് അത് തീറ്റയായി നൽകുകയും ചെയ്‌തു. വീഡിയോയുടെ അവസാനം അല്പം ഇമോഷണൽ ആവുകായാണ് സഹോദരിമാർ. അതിന് ശേഷം മഷൂറയുടെ വീട്ടിലേക്ക് പോകാൻ തയ്യാറാവുകയാണ് അപ്പത്ത മംഗളത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും നടക്കും.