ഭീഷ്മപർവ്വം ക്ലാസ്സോ ? അതോ മാസ്സോ.? ബിലാലിന് മുൻപുള്ള വെടികെട്ടാണോ ഭീഷ്മപർവ്വം ? മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തെ കുറിച്ച് മമൂക്ക പറഞ്ഞത് കണ്ടോ.!

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂക്ക ഭീഷ്മപർവ്വത്തിൽ എത്തുന്നത്. അമൽ നീരദിന്റെ മമ്മൂട്ടി ചിത്രമായ ബിഗ് ബിക്ക് ശേഷം 15 വ‍ർഷങ്ങൾ കഴിഞ്ഞ് അമൽ നീരദ്- മമ്മൂട്ടി കോമ്പോയിൽ എത്തുന്ന സിനിമയാണ് ഭീഷ്മപർവ്വം. ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ബിലാല്‍ ചിത്രമാണ് ചര്‍ച്ചയായതെങ്കിലും

കോവിഡിനെ തുടർന്ന് ഭീഷ്മപര്‍വ്വം സിനിമ പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്. ചിത്രം റിലീസിന്റെ മുന്നോടിയായി നടത്തിയ പ്രസ് മീറ്റിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്. കറുത്ത കൂളിങ് ഗ്ലാസ് വെച്ച് മരണമാസ്സ് എൻട്രിയുമായാണ് മമ്മൂക്ക പ്രസ് മീറ്റിനു എത്തിയത്. പ്രസ് മീറ്റിൽ തിളങ്ങിയിരിക്കുകയാണ് മമ്മൂട്ടിയും ഭീഷ്മപർവ്വം താരങ്ങളും.

ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോൾ ഭീഷ്മപർവ്വം എന്ന സിനിമയും ബിലാലും തമ്മിൽ യാതൊരു സാമ്യതയും ഉണ്ടാകില്ല, കഥയിലോ മേക്കിങിലോ യാതൊരു സാമ്യതുമില്ലെന്നാണ് പ്രസ് മീറ്റിൽ മമ്മൂക്ക പറയുന്നത്. ഇത് വേറെ തരം വെടിക്കെട്ടാണ് എന്നാണ് ഭീഷ്മപർവ്വത്തെ കുറിച്ച് താരം പറയുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ഭീഷ്മ പര്‍വ്വം.

ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അബു സലിം, ഹരീഷ് പേരടി, ലെന, വീണ നന്ദകുമാര്‍, ശ്രിന്‍ഡ, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി, നദിയ മൊയ്തു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് മമ്മൂട്ടി നായകനാകുന്ന ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Rate this post