ദാമ്പത്യ ജീവിതത്തിലെ പുത്തൻ വിശേഷങ്ങളുമായി ദർശനയും ബേസിലും .!! ടീം ജയിക്കാൻ സഞ്ജുവിനെ ഇറക്കി ബേസിൽ ജോസഫ് |Besil Joseph New Movie jay jay jay jay

Besil Joseph New Movie jay jay jay jay: മലയാളികൾ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത് ദർശന രാജേന്ദ്രൻ ആണ്.ഇത് തികച്ചും ഒരു കോമഡി ഫിലിം ആണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.വിപിൻദാസ് ആണ് സംവിധാനം നിർവഹിക്കുന്നത്. നിഷാദ് മുഹമ്മദും വിപിൻദാസും ചേർന്നു തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നതും. സൂപ്പർ ഡൂപേർ ഫിലിംസും, ചിയേഴ്സ് എന്റർടൈൻമെന്റ് ചേർന്നാണ് നിർമ്മാണം.അജു വർഗീസ്,അസീസ് മുഹമ്മദ്, സുധി പറവൂർ, മഞ്ജു പിള്ള,

ഹരീഷ് പെൻഗൻ , ആനന്ദ് മന്മദൻ, ശരത് എന്നിവരെല്ലാം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ വരുന്ന ഒക്ടോബർ 28നാണ് ചിത്രം തിയറ്റർ റിലീസ് ആകുന്നത്. എന്നാൽ ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളിൽ തിരക്കിലാണ് പ്രവർത്തകർ. ബേസലിന്റെയും ദർശനയുടെയും ഇന്റർവ്യൂകൾ വളരെയധികം ജനശ്രദ്ധ ആകർഷിക്കുന്നു. സിനിമ ഷൂട്ടിംഗ് വളരെയധികം രസകരമായിരുന്നു എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ യാതൊരുവിധ നിബന്ധനകളും ഉണ്ടായിരുന്നില്ല എന്നും ഇരുവരും പറയുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വളരെ എളുപ്പത്തിൽ മുന്നോട്ടു പോകുകയായിരുന്നു എന്നും

വിചാരിച്ചതിനേക്കാൾ പെട്ടെന്ന് തന്നെ സിനിമ ഷൂട്ട് തീർക്കാൻ സാധിച്ചു എന്നും പറയുന്നു. ജയഭാരതി എന്ന വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ജയ ജയ ജയ ജയഹേ മുന്നേറുന്നത്. ജയഭാരതിയുടെ വളർച്ചയും തുടർന്നുള്ള വിവാഹ ജീവിതവും എല്ലാം ആണ് സിനിമയിലെ ഇതിവൃത്തം. നായകനായ ബേസിൽ രാജേഷ് എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. വിവാഹത്തിനുശേഷം പഠിക്കണമെന്ന് ആഗ്രഹമുള്ള ജയഭാരതിയോട് രാജേഷ് പിഎസ്‌സി ലഭിച്ചാൽ ജോലിക്ക് പോയിക്കോളൂ എന്ന് പറയുന്നു. ഇത് ശരിക്കും രാജേഷിന്റെ ഒരു തന്ത്രമാണ്. പിഎസ്‌സി ആണെങ്കിൽ കുറച്ചുനാൾ കഴിയുമല്ലോ ജോലി ലഭിക്കാൻ

എന്നുള്ളതാണ് രാജേഷിന്റെ ചിന്ത. അമ്മ സഹോദരി രാജേഷ് എന്നിവർ അടങ്ങുന്നതാണ് കുടുംബം. വിലാസിനി എന്നാണ് അമ്മയുടെ പേര് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കനകമ്മയാണ്. രാജേഷിന്റെ പെങ്ങളായ രാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശീതളാണ്. വളരെ സൈലന്റ് ആയ ഒരു കഥാപാത്രമാണ് ശീതൾ ഇതിൽ ചെയ്യുന്നത്. ഷൂട്ടിംഗിനെ കുറിച്ച് പറയുമ്പോൾ ബെയ്സിലിന് മറ്റൊരു കാര്യം കൂടി പറയാനുണ്ട് ഷൂട്ടിംഗ് വളരെ എളുപ്പം തീരുന്നതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കാമെന്ന് അണിയറ പ്രവർത്തകർ ചേർന്ന് തീരുമാനിക്കുകയും അതിനായി

ടർഫ് ബുക്ക് ചെയ്യുകയും. ക്രിക്കറ്റ് കളി കളിച്ചു വളരെ സീരിയസ് ആവുകയും അവസാനം ടീമിന് ജയിപ്പിക്കാൻ ആയി സഞ്ജു സാംസണെ വരെ ഇറക്കുകയും ചെയ്തു എന്ന് ബെയ്സിൽ പറയുന്നു. എന്നാൽ ഇത് നാട്ടുകാർക്കിടയിൽ എത്തുകയും സഞ്ജുവിന് അന്ന് തിരക്കു കാരണം പുറത്തിറങ്ങാൻ കഴിയാതെ വരികയും പിന്നീട് റൂമിൽ പോയി അദ്ദേഹത്തെ കണ്ടതെന്നും ബേസിൽ പറഞ്ഞു. താനും ദർശനേയും വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് തന്നെ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും താങ്കൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നും ബേസിൽ പറഞ്ഞു.