അവാർഡ് തിളക്കത്തിൽ സാന്ത്വനം ജയന്തി.!!പ്രിയതമന്റെ ആഗ്രഹംപോലെ അവാർഡ് സ്വന്തമാക്കി അപ്‌സര |Best Actress Negative Role Apsara

Best Actress Negative Role Apsara: സാന്ത്വനം ജയന്തി ഇപ്പോൾ ഏഷ്യാനെറ്റ്‌ ടെലിവിഷൻ അവാർഡിന്റെ തിളക്കത്തിലാണ്. നിരവധി ടി വി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് അപ്സര. ചെറിയ വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതയാണെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലാണ് അപ്സരയെ പ്രേക്ഷകമനസ്സുകളിലേക്ക് ഇത്രയേറെ ആകർഷിച്ചത്. പ്രധാനകഥാപാത്രങ്ങളോടൊപ്പം തന്നെ നെഗറ്റീവ് റോൾ അവതരിപ്പിക്കുന്ന അപ്സരയെ ജനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്.

ചുരുക്കം എപ്പിസോഡുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അപ്സര തനിക്ക് ലഭിക്കുന്ന സീനുകൾ തന്റേതായ അവതരണശൈലിയിലൂടെ മികച്ചതാക്കുന്നു. നെഗറ്റീവ് റോളിൽ സ്പെഷ്യൽ ജൂറി പുരസ്കാരമാണ് അപ്സരക്ക് ലഭിച്ചത്. വിവാഹശേഷം അപ്സരക്ക് ലഭിക്കുന്ന വലിയൊരു സന്തോഷവും ഭാഗ്യവുമൊക്കെയാണ് ഇത്. ഈ അംഗീകാരത്തെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ വലിയൊരു പോസ്റ്റ് തന്നെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ താരം.

സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. നെഗറ്റീവ് ഷേഡുള്ള റോളാണെങ്കിലും സാന്ത്വനം ജയന്തിയെ പ്രേക്ഷകർക്ക് ഇഷ്ടം തന്നെയാണ്. നമ്മുടെയൊക്കെ അയല്പക്കങ്ങളിൽ എവിടെയൊക്കെയോ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ തന്നെയാണ് ജയന്തി. കുശുമ്പും അസൂയയും ഏഷണിയും, ഇതൊന്നും വിട്ടിട്ട് ജയന്തിയെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. ‘ഒള്ളത് പറഞ്ഞാൽ’ എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക വഴി സംസ്ഥാന അവാർഡും സ്വന്തമാക്കിയ താരമാണ് നടി അപ്സര.

ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ടെലിവിഷൻ ഷോ ഡയറക്ടറായ ആൽബി ഫ്രാൻസിസാണ് അപ്സരയെ തന്റെ നല്ല പാതിയാക്കിയത്. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രം ചെയ്യാൻ ആദ്യം മടിയുണ്ടായിരുന്നെന്ന് ഒരിക്കൽ അപ്സര തന്നെ തുറന്നു പറഞ്ഞിരുന്നു. ജയന്തി എന്ന കഥാപാത്രത്തിന്റെ പ്രായം തന്റേതിനേക്കാൾ ഒത്തിരി ഉയർന്നു നിൽക്കുന്നതിനാലാണ് ആദ്യം മടിച്ചത്. എന്നാലിപ്പോൾ സാന്ത്വനത്തിൽ ജയന്തിയായി മാറുന്നതിൽ ഏറെ സന്തോഷം കണ്ടെത്തുകയാണ് നടി അപ്സര.

Rate this post