ഇവർ കൂട്ടുകാരികളെല്ലാം വേറെ ലെവൽ തന്നെ.!! ഭാവനയുടേയും കൂട്ടുകാരികളുടേയും തകർപ്പൻ വീഡിയോ വൈറൽ.!! കയ്യടിച്ച് ആരാധകരും | Bhavana and friends video

Bhavana and friends video: മലയാളികളുടെ പ്രിയ താരമാണ് ഭാവന. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി മനസ് കീഴടക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. തന്റെ ആരാധകരോട് അകമഴിഞ്ഞ സ്നേഹമാണ് ഭാവനയ്ക്ക് ഉള്ളത്. താര ജാഡകൾ ഒന്നുംതന്നെ താരം കാണിക്കാറില്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നട, ഹിന്ദി എന്നിങ്ങനെ നിരവധി ഇതരഭാഷാ സിനിമകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രമാണ് ഭാവനയുടെ

അഭിനയജീവിതത്തിൽ നാഴിക കല്ലായത്. അതിനുശേഷം നിരവധി ചിത്രങ്ങൾ താരത്തിന്റെതായി റിലീസ് ചെയ്യപ്പെട്ടു.. തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, ഇവർ, ചതിക്കാത്ത ചന്തു, റൺവേ, ഇവയെല്ലാം താരത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ആദം ജോൺ ആണ് അവസാനമായി റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രം. എല്ലാ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കന്നഡ ഫിലിം പ്രൊഡ്യൂസർ ആയ നവീൻ ആണ് ഭാവനയുടെ ഭർത്താവ്.

ഇരുവരും തമ്മിലുള്ള വിവാഹം 2018 ജനുവരി 22 നായിരുന്നു. വിവാഹശേഷം താരം അഭിനയജീവിതത്തിൽ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിവരങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഉദ്ഘാടനങ്ങളും മറ്റ് തിരക്കുകളുമായി എല്ലാ മേഖലയിലും സജീവമാണ് താരം. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റൊരു വീഡിയോയാണ്

ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. “ബാഗി ജീൻസും ഷൂസുമണിഞ്ഞ് “എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം തന്റെ സുഹൃത്തുക്കളുമായി നൃത്തം വെക്കുന്ന വീഡിയോ ആണിത്. മുണ്ടുടുത്ത് ഷർട്ട്‌ ധരിച്ച് കൂളിംഗ് ഗ്ലാസും ഷൂസും അണിഞ്ഞാണ് നൃത്തം വെക്കുന്നത്. ചടുലമായ നൃത്തചുവടുകൾ വെച്ച് നിമിഷനേരം കൊണ്ട് ആരാധക ഹൃദയം കവർന്നിരിക്കയാണ് താരം. വീഡിയോയുടെ കൺസെപ്റ്റ് ഡയറക്ഷൻ ഭാവന തന്നെയാണ്.

A post shared by Mrs.June6 🧚🏻‍♀️ (@bhavzmenon)