ചിത്രത്തിന്റെ ചിത്രീകരണവേളയിൽ സഹപ്രവർത്തകർക്ക് ബിരിയാണി വിളമ്പി നടി ഭാവന.!! വീഡിയോ വൈറലാകുന്നു | Bhavana location video

Bhavana location video: വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിമാറിയ നടിയാണ് ഭാവന. അഭിനയ മികവ് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ താരം. മലയാളം കൂടാതെ തമിഴ്, കന്നട എന്നീ ഇതരഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടു.. എല്ലാ ചിത്രങ്ങളും

ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കന്നഡ ഫിലിം പ്രൊഡ്യൂസർ ആയ നവീൻ ആണ് ഭാവനയുടെ ഭർത്താവ്. ഇരുവരും തമ്മിലുള്ള വിവാഹം 2018 ജനുവരി 22നായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഭാവന. സാഹചര്യം എന്തുതന്നെയായാലും ആത്മ ധൈര്യം കൈവിടാതെ പൊരുതി മുന്നേറാനുള്ള കഴിവു നേടിയ ഒരു വ്യക്തി കൂടിയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിലൂടെ ആരാധകർക്കു മുൻപിൽ എല്ലായിപ്പോഴും

bhavana 1

സജീവമായ ഭാവന അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും തന്റെതായ കഴിവുകൊണ്ട് പ്രശസ്തി നേടിയിട്ടുണ്ട്. ഒരിടവേളക്കുശേഷം താരം വീണ്ടും മലയാളത്തിലേക്ക് കടന്നുവരികയാണ്. നവാഗതനായ ആദിൽ മൈമൂനാഥ് സംവിധാനം ചെയ്യുന്ന “ന്റെക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ” എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ വിശേഷവുമായി ബന്ധപ്പെട്ട് പുതിയ ഒരു വീഡിയോയാണ്

പ്രേക്ഷകർക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് ചിത്രത്തിന്റെ ചിത്രീകരണവേളയിൽ തന്റെ സഹപ്രവർത്തകർക്ക് വേണ്ടി ബിരിയാണി വിളമ്പുന്ന ഭാവനയുടെ വീഡിയോയാണിത്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിലാണ് പുരോഗമിക്കുന്നത്. ഭാവനയെ കൂടാതെ ഷറഫുദ്ദീൻ, അനാർക്കലി നാസർ എന്നിവരും സിനിമയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനായ ആദിൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും വഹിക്കുന്നത്. ചിത്രത്തിനുവേണ്ടി സംഭാഷണം എഴുതിയിരിക്കുന്നത് വിവേക് ഭരതനാണ്. അർജുൻ അശോകൻ ഷൈബിൻ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.