മലയാളത്തിലേക്ക് മടങ്ങിയെത്താൻ പ്രിയതാരം ഭാവന; പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.!!

ഇപ്പോൾ കന്നഡ സിനമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളത്തിൽ അമ്പതോളം സിനിമകൾ അഭിനയിച്ച മലയാളികളുടെ പ്രിയതാരമാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞ് നില്‍ക്കുകയാണ്. കന്നഡ സിനിമാ നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഭാവന കർണാടകത്തിലേക്ക് പോവുന്നത്. പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സജീവമായി

തന്നെ അഭിനയ രംഗത്തുണ്ട്. 2018 ജനുവരി 22 നാണ് ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും തമ്മില്‍ വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച കന്നട സിനിമ നിര്‍മ്മിച്ചതിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സുഹൃത്തുക്കളായി, പരസ്പരം അടുപ്പത്തിലായതോടെയാണ് വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. സിനിമാലോകം ഒന്നടങ്കം എത്തിയ താരവിവാഹമായിരുന്നു ഭാവനയുടേത്. നവീനൊപ്പം പുതിയ ജീവിതത്തിലേക്ക് കടന്നതോടെ

bhavana

ഭാവന കന്നടത്തിലേക്ക് പോയി. പിന്നീട് കന്നട സിനിമയില്‍ സജീവമാവുകയായിരുന്നു. പക്ഷേ മലയാള സിനിമയെ ഉപേക്ഷിച്ചിട്ടില്ലെന്നും നല്ല കഥാപാത്രം കിട്ടിയാൽ താൻ തിരിച്ചു വരുമെന്നും നടി ഉറപ്പ് നൽകിയിരുന്നു.2017 ല്‍ റിലീസ് ചെയ്ത ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം എല്ലാ സിനിമകളും കന്നടയിലായിരുന്നു. എന്നാലിപ്പോൾ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്

വീണ്ടുമെത്തുന്നു. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. റെനീഷ് അബ്‍ദുൾ ഖാദറാണ് നി‍ർമ്മാണം. ഭാവന തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ സിനിമയെ കുറിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. സഹോദരി-സഹോദര ബന്ധമാണ് സിനിമയുടെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

Rate this post