കൈയിലെ ടാറ്റുവിൻറെ കഥ ആരാധകരോട് പറഞ്ഞ് നടി ഭാവന.!!ആദ്യം ചെയ്യാൻ ഉദ്ദേശിച്ചത് ഇതല്ലെന്നും തരാം പറയുന്നു.| Bhavana new tattoo

Bhavana new tattoo: മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ സ്ഥാനം പിടിച്ച ഒരുപിടി നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് ഭാവന. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അവയെല്ലാം പ്രേക്ഷക ഹൃദയം തൊട്ടറിഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്ക്,തമിഴ്, കന്നട തുടങ്ങി ഇതര ഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

ഭാവന സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. നമ്മൾ എന്ന ചിത്രത്തിലെ വേഷത്തിന് അന്ന് വളരെയധികം സ്വീകാര്യത ലഭിച്ചിരുന്നു. പരിമളം എന്ന കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിച്ചത്. തിളക്കം, ക്രോണിക് ബാച്ചിലർ,സിഐഡി മൂസ, ചതിക്കാത്ത ചന്തു,ഹൃദയത്തിൽ സൂക്ഷിക്കാൻ, ചാന്തുപൊട്ട്, നരൻ തുടങ്ങി നിരവധി ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ എല്ലായിപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ ഇന്റർവ്യൂ ആണ് ശ്രദ്ധേയമാകുന്നത്. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന റിയാലിറ്റി ഷോയിൽ ഗസ്റ്റ് ആയി എത്തുകയാണ് ഭാവന. ശ്രീകണ്ഠൻ നായർ ഭാവനയുടെ തന്റെ കയ്യിൽ എന്ത് ടാറ്റുവാണ് ചെയ്തിരിക്കുന്നത് എന്ന് ചോദിക്കുന്നു. എന്നാൽ ചെയ്തിരിക്കുന്നത് ഒരു ക്രൗൺ ടാറ്റുവാണെന്നും അത് ചെയ്തത് സ്കോട്ടലാൻഡിൽ ആണെന്നും താരം പറയുന്നു. ആദ്യം ചെയ്യാൻ ഉദ്ദേശിച്ചത് പാണ്ട എന്ന മൃഗത്തെയാണെന്നും പിന്നീട് അതിനെക്കുറിച്ച്

അന്വേഷിച്ചപ്പോൾ അത് വളരെ മടിയുള്ള ജീവിയാണെന്നും ഞാൻ അല്ലെങ്കിലെ വളരെ മടിച്ചി ആണെന്നും ഇനി പാണ്ടയെ കൂടി ടാറ്റു ചെയ്താൽ എല്ലാവരും എന്ത് വിചാരിക്കും എന്നും, മാത്രമല്ല സ്വദവേ മടിച്ചിയായ തന്നെ അത് കൂടുതൽ ബാധിക്കുമെന്നും താരം പറയുന്നു അതിനാലാണ് ക്രൗൺ ടാറ്റു ചെയ്തത്. വളരെ ചെറിയ ടാറ്റു അടിക്കാൻ പോയാതാണ് പിന്നീട് അവർ ഇൻഫ്ലുവൻസ് ചെയ്താണ് വലിയ ടാറ്റു ചെയ്തത്. ഭക്ഷണം കഴിക്കുന്നതിന് ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിനും താൻ

വളരെ മടിച്ചിയാണെന്ന് താരം സമ്മതിക്കുന്നു. ശ്രീകണ്ഠൻ നായർ തമാശയ്ക്ക് ചോദിക്കുന്നുണ്ട് മടി കാരണം സഹോദരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും മടിച്ചു എന്ന് കേട്ടല്ലോ എന്ന്. എന്നാൽ ഒരു കുസൃതി ചിരിയോടെ ഇതിനുള്ള ഉത്തരവും ഭാവന നൽകുന്നുണ്ട്. ശരിയാണ് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും അവസാനം ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ചേട്ടന് ജോണ്ടിസ് ആയിരുന്നു എന്നും ഭാവന പറയുന്നു. ഒരു ക്രൗൺ ടാറ്റു മാത്രമല്ല ബാംഗ്ലൂരിൽ വെച്ച് ഒരു കൈയിൽ ഇൻമിറ്റബിൾ എന്നും താരം ടാറ്റു ചെയ്തിട്ടുണ്ട്.

Rate this post