എൻഗേജ്മെന്റിനുമുന്നെ അമ്മയ്ക്കൊരു മേക്കോവർ;റോബിൻ -പൊടി എൻഗേജ്മെൻറ് ഒരുക്കങ്ങൾ..! വീഡിയോ പങ്കുവെച്ച് ഡോക്ടർ മച്ചാൻ.|Bigboss Robin New Reel

Bigboss Robin New Reel : ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് പുറത്താകുകയായിരുന്നുവെങ്കിലും റോബിൻ ആരാധക പിന്തുണയ്ക്ക് അന്നും ഇന്നും യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. റോബിന്റെ ഷോകളിലും ഉദ്ഘാടന പരിപാടികളിലുമുള്ള തിരക്ക് ഇതിന്റെ വലിയ തെളിവാണ്.ഇപ്പോഴിതാ റോബിന്റെ ഒരു പുതിയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് റോബിൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റോബിന്റെ അമ്മയോടൊപ്പമുള്ള റീൽ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. റോബിന്റെ എൻഗേജ്മെന്റ് തയ്യാറെടുപ്പുകളുടെ ഭാഗമായി അമ്മയെ മെയ്ക്ക് ഓവർ ചെയ്യുന്നതാണ് റീൽ വീഡിയോയിൽ കാണാനാവുന്നത്. “ഒരു മുറൈ എന്നെ പാറമ്മ ” ഗാനത്തോടൊപ്പം പങ്കുവെച്ച് വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയായിരുന്നു. റോബിൻ ഇപ്പോൾ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്, ” അമ്മാസ് ഫസ്റ്റ് മെയ്ക്ക് ഓവർ എൻഗേജ്മെന്റ് പ്രിപ്പറേഷൻ” എന്നാണ്.

FotoJet87 11zon1

കഴിഞ്ഞ ദിവസം ആരാധക പിന്തുണ തെളിയിക്കുന്ന റോബിന്റെ ഒരു പുതിയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊല്ലം അഞ്ചലിൽ ഒരു സ്വകാര്യ പരിപാടിയ്ക്ക് എത്തിയതാണ് റോബിൻ. ആ ഉദ്ഘാടന ചടങ്ങിൽ വെച്ച് തന്റെ വിവാഹ നിശ്ചയത്തെ കുറിച്ചുള്ള മറ്റൊരു സർപ്രൈസും റോബിൻ ആരാധകരുമായി പങ്കിട്ടു. വളരെ ആരവത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്.

താരം മുന്നിലെത്തിയതോടെ പല വിശേഷങ്ങളും ആരാധകർ റോബിനോടായി ചോദിച്ചു. അതിലൊന്ന് റോബിന്റെ വിവാഹത്തെ കുറിച്ചാണ്. ആരതി പൊടിയെന്ന മോഡലും സംരഭകയുമായി താൻ പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയത് മുതൽ വിവാഹവും വിവാഹ നിശ്ചയവുമെല്ലാം എന്നാണെന്ന് ആരാധകർ ചോദിക്കുകയായിരുന്നു.ഒടുവിൽ ഫെബ്രുവരിയിൽ തന്നെ വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് റോബിൻ തുറന്ന് പറഞ്ഞിരുന്നു.ഓടി നടന്ന് പരിപാടികളിൽ പങ്കെടുത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ താരത്തിന് ഉണ്ടെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ നിന്നടക്കം ഒരു ഇടവേള എടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.

Rate this post