ഡോക്ടർ റോബിനും ജാസ്മിനും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു..!! നിങ്ങൾ ചെയ്‍തത് തെണ്ടിത്തരമെന്ന് ജാസ്മിൻ..തെറ്റ് ഏറ്റുപറഞ്ഞ് ഡോക്ടർ മച്ചാൻ.! ജാസ്മിനെ പിന്തുണച്ച് ലക്ഷ്മിപ്രിയയും.!! റോബിൻറെയും ജാസ്മിന്റെയും പേരിൽ ബിഗ്ഗ്‌ബോസ് പ്രേക്ഷകരും ചേരിതിരിയുന്നു!!!

ബിഗ്‌ബോസ് വീട് ഉടൻ തന്നെ രണ്ട്‌ ചേരികളായി മാറിയാൽ അതിൽ അതിശയത്തിന്റെ ആവശ്യമൊന്നുമില്ല. അങ്ങനെയൊരു യുദ്ധമാണ് വീടിനകത്ത് ഡോക്ടർ റോബിനും ജാസ്മിൻ മൂസയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നത്. ബിഗ്ഗ്‌ബോസ് വീടിനകത്ത് പോര് മുറുകുമ്പോൾ പുറത്ത് പ്രേക്ഷകർക്കിടയിലും ഡോക്ടർ മച്ചാനെ പിന്തുണച്ചും ജാസ്മിന്റെ കൂടെ കട്ടക്ക് നിന്നും രണ്ട്‌ ഗൂപ്പുകൾ രൂപപ്പെടുകയാണ്. ഏത് ടാസ്ക് ചെയ്യുമ്പോഴും

ബിഗ്ഗ്‌ബോസ് വീടിന്റെ പൊതുവായ നിയമങ്ങൾ തെറ്റിക്കാൻ പാടുള്ളതല്ല. എന്നാൽ പാവകളി ടാസ്കിൽ റോബിൻ മച്ചാൻ നിയമം തെറ്റിച്ചു. ക്യാപ്റ്റന്റെ മുറിയിൽ കയറാൻ പാടില്ല എന്നറിയാമായിരുന്നിട്ടും ഡോക്ടർ മച്ചാൻ ആ നിയമങ്ങളൊക്കെയും കാറ്റിൽ പറത്തി. ഒടുവിൽ വീട്ടിലൊരാൾ നിയമാവലി തെറ്റിച്ചതിന്റെ പേരിൽ ഈയാഴ്ച നഷ്ടപ്പെട്ടത് അഞ്ഞൂറ് ലക്ഷ്വറി ബഡ്ജറ്റ് പോയിന്റുകളാണ്. ഒടുവിൽ എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെ ഡോക്ടർക്ക്

bigg bose8 11zon

കുറ്റസമ്മതം നടത്തേണ്ടിയും വന്നു. അവിടെനിന്നാണ് ജാസ്മിന്റെ മാസ് പ്രകടനം ആരംഭിക്കുന്നത്. ടാസ്കിൽ ജയിക്കാൻ വേണ്ടി എന്തും ചെയ്യാമെന്ന് വിചാരിക്കുന്നത് തെണ്ടിത്തരമാണ് എന്നാണ് ജാസ്മിന്റെ അഭിപ്രായം. ജാസ്മിന്റെ അഭിപ്രായത്തോട് നൂറുശതമാനവും യോജിക്കുകയായിരുന്നു ലക്ഷ്മിപ്രിയ. ഞാൻ ഒരാളെ ഒന്ന് കാരണം പുകച്ച് പൊട്ടിച്ചിട്ട് അത് തെറ്റായിപ്പോയി എന്ന് പറഞ്ഞാൽ മതിയോ എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. അങ്ങനെ തെറ്റ് ഏറ്റുപറയുന്നത് കൊണ്ട് ചെയ്‍ത

തെണ്ടിത്തരത്തിന്റെ വലിപ്പം കുറയുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ ഡോക്ടർ റോബിനെ പിന്തുണക്കുന്ന ഒരു പക്ഷവും ജാസ്മിനെ പിന്തുണക്കുന്ന മറുപക്ഷവും ഇതിനോടകം തലപൊക്കിയിട്ടുണ്ട്. ഡോക്ടർ ചെയ്തതിൽ എന്താ തെറ്റ്, ഗെയിം ജയിക്കാൻ വേണ്ടി എന്തും ചെയ്യാം..അതിൽ തെറ്റൊന്നുമില്ല എന്നായിരുന്നു ഒരുകൂട്ടരുടെ പക്ഷം. എന്നാൽ മറ്റൊരു വശത്ത് ഡോക്ടറുടെ ഗെയിം സ്പിരിറ്റ് അൽപ്പം ഓവറാണെന്ന് പറഞ്ഞുകൊണ്ടുള്ള കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

grw 11zon
Rate this post