പേളിക്കും ശ്രീനിഷിനും ശേഷം ബിഗ്‌ബോസിൽ പ്രണയം മൊട്ടിടുന്നു. പ്രണയം പുറത്തുകൊണ്ടുവന്നത് ലാലേട്ടൻ. ദിൽഷയുടേത് യഥാർത്ഥപ്രണയമോ? വാക്കുകൾ സൂക്ഷിക്കണമെന്ന ലാലേട്ടന്റെ മുന്നറിയിപ്പ് ആർക്കായിരുന്നു ?|Bigg Bose malayalam season 4 latest episode
ബിഗ്ഗ്‌ബോസ് മലയാളം ഷോയുടെ ബ്രാൻഡ് പ്രണയകാവ്യമാണ് പേളിഷ്. പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം ആരംഭിക്കുന്നത് ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നായിരുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രണയം തന്നെയായിരുന്നു അത്. ഷോ കഴിഞ്ഞ് പുറത്തെത്തിയ ഇരുവരും തങ്ങളുടെ വിവാഹത്തീയതി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് പലരും ആ നിഷ്കളങ്കപ്രണയത്തെ വിശ്വസിക്കാൻ തയ്യാറായത്. ബിഗ്ഗ്‌ബോസ് പ്രണയം അന്യഭാഷകളിലും സംഭവിച്ചിട്ടുള്ളത് തന്നെയാണ്.
മലയാളത്തിൽ അത് ആവർത്തിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉന്നയിക്കുന്നത്. ഷോയുടെ നാലാം പതിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളായ ഡോക്ടർ റോബിനും ദിൽഷയും തമ്മിൽ പ്രണയത്തിലാണോ എന്നതാണ് പ്രേക്ഷകരുടെ സംശയം. തനിക്ക് ഡോക്ടറോട് സൗഹൃദം മാത്രമാണുള്ളത് എന്ന് ഷോയുടെ ആദ്യ ദിവസങ്ങളിൽ ദിൽഷ പറഞ്ഞത്മനഃപൂർവമായിരുന്നിരിക്കണം എന്ന് പ്രേക്ഷകർ പറയുന്നുണ്ട്. എന്തായാലും ഇവരുടെ പ്രണയം

പുറത്തുകൊണ്ടുവരിക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ലാലേട്ടൻ ഇന്നലെ ഒരു കുടുക്ക് ചോദ്യവും ഷോയ്ക്കിടയിൽ കൊണ്ടുവന്നു. ബ്ലെസ്ലിയും, റോബിനും… ഇവരിൽ ഒരാളെ മാത്രം രക്ഷിക്കാൻ അവസരം കിട്ടിയാൽ ആരെയാകും ദിൽഷ തിരഞ്ഞെടുക്കുക എന്നതായിരുന്നു ലാലേട്ടന്റെ ചോദ്യം. ദിൽഷ മറുപടിയായി നൽകിയത് റോബിന്റെ പേരായിരുന്നു. അതോടെ ദിൽഷയുടെ മനസ്സിൽ റോബിൻ തന്നെയെന്ന് ഉറപ്പിക്കുകയാണ് പ്രേക്ഷകർ. പൊതുവെ വീട്ടുകാർ
പറയുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന ദിൽഷ ആ ഒരു കാരണം കൊണ്ടാവും റോബിനോടുള്ള പ്രണയം പരസ്യമാക്കാത്തത് എന്നും ചർച്ചയുണ്ട്. എന്നാൽ റോബിനെപ്പോലൊരു ശക്തനായ മത്സരാർത്ഥിയെ പിണക്കാതിരിക്കാനാകില്ലേ ദിൽഷ അങ്ങനെ മറുപടി നൽകിയതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന മുന്നറിയിപ്പ് നൽകിയാണ് ഇന്നലെ ലാലേട്ടൻ മടങ്ങിയത്. അത് ആരെയാണ് ലാലേട്ടൻ ഉദ്ദേശിച്ചത്? റോബിനെയാണെന്ന് പലരും കരുതി. പക്ഷേ അത് നവീനെ ആണെന്നാണ് ബിഗ്ഗ്‌ബോസ് പ്രേമികളുടെ പുതിയ കണ്ടെത്തൽ. Bigg Bose malayalam season 4 latest episode
