ലാലേട്ടനും ബിഗ്ഗ്‌ബോസിനും ജാസ്മിനെ പേടിയാണോ ? ഡോക്ടറെ വശത്താക്കി തന്റെ ഗെയിം സ്ട്രാറ്റജി ആരംഭിക്കുകയാണ് മണികണ്ഠൻ.!! ബ്ലെസ്ലിക്ക് ബിഗ്ഗ്‌ബോസ് വീട്ടിൽ നായകപരിവേഷം..ഒടുവിൽ അയാളുടെ ന്യായം ബിഗ്ഗ്‌ബോസ് ശരിവെക്കുന്നു | Bigg Bose malayalam season 4 today episode

ടെലിവിഷൻ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഷോയാണ് ബിഗ്ഗ്‌ബോസ് മലയാളം. ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഉള്ളടക്കവുമായാണ് ഷോ മുന്നോട്ടുപോകുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളിൽ ശനിയും ഞായറും ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ഒരു തീരുമാനമുണ്ടാകാറാണ് പതിവ്. വാദിക്കും പ്രതിക്കുമിടയിൽ നിന്നുകൊണ്ടുള്ള സമീപനമാണ് പലപ്പോഴും അവതാരകനായ മോഹൻലാൽ സ്വീകരിക്കാറുള്ളത്. എന്നാൽ ലാലേട്ടൻ കുറച്ചുകൂടി സ്ട്രിക്റ്റ് ആകണമെന്നും ശാസിക്കേണ്ടിടത്ത് ശാസിക്കുകയും

ശിക്ഷകൾ നൽകേണ്ടവർക്ക് അത് കൃത്യമായി നൽകുകയും വേണമെന്നാണ് ബിഗ്ഗ്‌ബോസ് ആരാധകരുടെ പക്ഷം. കഴിഞ്ഞ ആഴ്ചയിൽ ജാസ്മിനെ കാര്യമായി ശാസിക്കാതെ ലാലേട്ടൻ എപ്പിസോഡ് മുന്നോട്ടുകൊണ്ടുപോയത് പ്രേക്ഷകരെ അലോസരപ്പെടുത്തി. ജാസ്മിനെ ലാലേട്ടനും ബിഗ്ഗ്‌ബോസിനും പേടിയാണോ എന്നാണ് ബിഗ്ഗ്‌ബോസ് ആരാധകർ ചോദിക്കുന്നത്. അതേ സമയം ഞായറാഴ്ച ബിഗ്ഗ്‌ബോസ് വീടിനകത്തേക്ക് ലാലേട്ടൻ തന്നെ കയറ്റിവിട്ട പുതിയ മത്സരാർത്ഥി മണികണ്ഠൻ തോന്നയ്ക്കൽ ജാസ്മിനെയും നിമിഷയെയും ഉന്നം വെച്ചുകൊണ്ടാണ് ഗെയിം തുടങ്ങിയത്.

bigg bose 11zon

ബിഗ്ഗ്‌ബോസ് കുറച്ചുകൂടി സ്ട്രോങ്ങ് ആയി മത്സരാർത്ഥികൾക്കിടയിൽ നിൽക്കുന്നു എന്നതിന്റെ തെളിവാണ് ഷോയുടെ പുതിയ പ്രോമോ വിഡിയോയിൽ ബ്ലെസ്ലിക്ക് ലഭിച്ചിരിക്കുന്ന നായകപരിവേഷം. ആപ്പിൾ വിഷയത്തിൽ ബ്ലെസ്ലിയുടെ ഭാഗം ബിഗ്‌ബോസ് അംഗീകരിക്കുകയും അത് തന്നെയാണ് ശരിയെന്ന് ഉറപ്പിക്കുകയുമായിരുന്നു. കൺഫെഷൻ റൂമിൽ വെച്ച് ഒരു ആപ്പിൾ കൊടുത്തിട്ട് മറ്റ് മത്സരാർത്ഥികൾക്ക് മുൻപിലൂടെ അന്തസായി ആപ്പിൾ കഴിച്ചുകൊണ്ടുപോകാൻ ബിഗ്ഗ്‌ബോസ് ബ്ലെസ്ലിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ

ബിഗ്ഗ്‌ബോസിനോട് വിശദീകരണം ആവശ്യപ്പെടുന്ന ധന്യയേയും പ്രൊമോയിൽ കാണിക്കുന്നുണ്ട്, ഷോയിൽ ശാരീരികാരോഗ്യം ശ്രദ്ധിച്ചുകൊണ്ടുള്ള ഒരു ടാസ്‌കാണ് ഇപ്പോൾ ബിഗ്‌ബോസ് ആരംഭിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ നിശ്ചിത ദിവസങ്ങൾ കൊണ്ട് അവരുടെ ശാരീരിക ഘടനയിൽ പോസിറ്റിവായ മാറ്റങ്ങൾ കൊണ്ടുവരണം. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ മണികണ്ഠൻ ഡോക്ടർ റോബിനെ ഉപദേശിക്കുന്നതും പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞ് ഡോക്ടറെ വശത്താക്കാൻ ശ്രമിക്കുകയാണ് മണികണ്ഠൻ എന്നാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകരുടെ വിലയിരുത്തൽ. Bigg Bose malayalam season 4 today episode

bigg bose1 11zon
Rate this post