മനസ്സിൽ പക സൂക്ഷിച്ച് ശാലിനി ബിഗ്ഗ്‌ബോസ് വീടിന്റെ പടിയിറങ്ങി. താനല്ല പുറത്താകേണ്ടത് എന്ന് ശാലിനി. കണ്ണീർ പുത്രി ഇമേജ് ശാലിനിയെ സഹായിക്കാതെ പോയോ? |Bigg Bose Malayalam SignOut Talk Shalini Nair.

“ഔട്ടായതാണെന്ന് ആദ്യം വിശ്വസിക്കാനായില്ല. പ്രാങ്ക് ആയിരിക്കുമെന്ന് കരുതി. തിരികെ സ്റ്റേജിൽ വന്നപ്പോൾ പോലും വിശ്വാസം വന്നില്ല. ഒടുവിൽ ഷോയിൽ നിന്ന് ഇറങ്ങുന്നതിന്റെ ഭാഗമായുള്ള ഇന്റർവ്യൂ ഷൂട്ട് ചെയ്തപ്പോഴാണ് എല്ലാം ഒരു സത്യമാണെന്ന് തിരിച്ചറിഞ്ഞത്. ബിഗ്ഗ്‌ബോസ് എന്ന ഷോ പ്രവചനങ്ങൾക്കപ്പുറം എന്ന് പറയുന്നത് വെറുതെയല്ല. എന്ത് കൊണ്ടാണ് എനിക്ക് പുറത്തേക്ക് പോകേണ്ടി വരുന്നത് എന്ന് മനസിലാകുന്നില്ല. ” ബിഗ്ഗ്‌ബോസ്

മലയാളം നാലാം സീസണിൽ നിന്നും ഔട്ടായ ഉടൻ മത്സരാർത്ഥി ശാലിനി നായർ പ്രതികരിച്ചതിങ്ങനെയാണ്. ഏറെ സങ്കടത്തോടെയാണ് ശാലിനി ബിഗ്ഗ്‌ബോസ് ഷോ വിടുന്നത്. അനർഹരായ പലരും വീട്ടിനകത്ത് സേഫ് ആയി തുടരുമ്പോൾ താൻ പുറത്തുപോകേണ്ടി വന്നതിലെ വിഷമം അറിയിച്ചുകൊണ്ടായിരുന്നു ശാലിനിയുടെ വിട വാങ്ങൽ. ശാലിനി നായരുടെ എലിമിനേഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളാണ് ഇപ്പോൾ ബിഗ്‌ബോസ്

bbm4 shalini nair 11zon

ആരാധകർക്കിടയിൽ നടക്കുന്നത്. മനസ്സിൽ ഒത്തിരി പക സൂക്ഷിച്ചാകും ശാലിനി ഷോയിൽ നിന്നും പോകുകയെന്നാണ് ഒരു കൂട്ടർ പറയുന്നത്. ലക്ഷ്മിപ്രിയ, സുചിത്ര, ധന്യ എന്നിവരടങ്ങുന്ന മൂവർ സംഘത്തോട് ശാലിനിയുടെ മനസ്സിൽ കനത്ത ദേഷ്യമുണ്ടാകും. ദുഖപുത്രി ഇമേജിൽ തുടരാൻ ശ്രമിച്ച ശാലിനി പരാജയപ്പെട്ടല്ലോ എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ കമ്മന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ സീസണിലെ സൂര്യ എന്ന മത്സരാർത്ഥിയ്ക്ക് പകരക്കാരിയാകും

പോലെയായിരുന്നു ശാലിനിയുടെ തുടക്കം. കണ്ണീർപുത്രി ഇമേജിൽ തുടർന്നാൽ വോട്ട് കിട്ടുമെന്ന് കരുതിയപ്പോൾ തെറ്റി. ഇത്തരത്തിൽ ഒട്ടേറെ ചർച്ചകളാണ് ബിഗ്‌ബോസ് ഷോയുടെ പുതിയ എലിമിനേഷനുമായി ബന്ധപ്പെട്ട് കൊഴുക്കുന്നത്. അതേ സമയം അശ്വിനെപ്പോലെ ഒരു വിഷയത്തിലും ഇടപെടാതെ മാറിനിൽക്കുന്ന ആൾക്കാർ അവിടെയുണ്ടായിരുന്നല്ലോ, അവരെ ആരെയെങ്കിലും ഔട്ട് ആക്കി ശാലിനിക്ക് ഒരു അവസരം കൂടി കൊടുക്കാമായിരുന്നു എന്ന് പറയുന്നവരുമുണ്ട്.|Bigg Bose Malayalam SignOut Talk Shalini Nair.

shalini nair bbm4 11zon
Rate this post