സുചിത്രയ്ക്കെതിരെ ആഞ്ഞടിച്ച് ഡെയ്‌സി.!! ഇത്തവണ നന്മമരം സ്റ്റൈൽ കളിയില്ല. അഭിപ്രായങ്ങൾ നേർക്കുനേർ.!! ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ സ്റ്റൈലിൽ ലക്ഷ്മിപ്രിയ…ലക്ഷ്മിയുടെ നാടകം ഉഗ്രൻ ഗെയിം സ്പിരിറ്റിന്റെ ഭാഗം….
ബിഗ്ഗ്‌ബോസിലെ മാസ്സ് ഹീറോ ആരെന്ന് ചോദിച്ചാൽ വീടിനകത്ത് കയറിയ പതിനേഴ് പേരുടെയുമല്ല, മറിച്ച് സാക്ഷാൽ ബിഗ്ഗ്‌ബോസ് തന്നെയെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. അമ്മാതിരി ടാസ്‌ക്കുകളാണ് ആദ്യദിവസങ്ങളിൽ തന്നെ ഹൗസ്മേറ്റുകൾക്ക് ബോസ് നൽകിക്കൊണ്ടിരിക്കുന്നത്. അപ്പോൾ കളികൾ തുടങ്ങി…കഴിഞ്ഞ തവണത്തെ പോലെയൊന്നുമല്ല, ഇത്തവണയാണ് യഥാർത്ഥകളി. കളികൾ വേറെ ലെവലാണ്. ചാനൽ പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ
വീഡിയോയിൽ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ഡെയ്‌സിയെ പ്രേക്ഷകർക്ക് കാണാം. മോർണിംഗ് ടാസ്ക്കിന്റെ ഭാഗമായി വീടിനകത്തേക്ക് കയറാനുള്ള ആൾക്കാരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ്ബോസ് ആവശ്യപ്പെടുമ്പോൾ സുചിത്രയുടെ പേര് നിർദ്ദേശിച്ചത് ശാലിനിയാണ്. എന്നാൽ സുചിത്രക്കെതിരെ തന്റെ ശക്തമായ നിലപാടുയർത്തി ഡെയ്‌സി രംഗത്തെത്തിയിരിക്കുകയാണ്. നന്മമരം കളിക്കാതെ, സേഫ് പ്ളേ ഒട്ടുമില്ലാതെ ചങ്കൂറ്റത്തോടെ കളിക്കുന്ന ഡേയ്സിപ്പോലെയുള്ളവരാണ്

ബിഗ്ഗ്‌ബോസ്സിന് വേണ്ടതെന്നാണ് പ്രേക്ഷകർ പറയുന്നത്. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞാലോ നിലപാട് മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിച്ചാലോ പിന്തുണ കുറയുമെന്ന് ചിന്തിക്കുന്നവരല്ല ഡെയ്‌സിയും നിമിഷയും ജാസ്മിനുമെന്ന് ആദ്യദിനങ്ങളിൽ തന്നെ ഞങ്ങൾക്ക് മനസിലായി എന്ന് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ വിധിയെഴുതുന്നു. സുചിത്രയ്ക്കെതിരെ ഡെയ്‌സി പടവാളെടുത്ത ടാസ്ക്കിൽ കലിഭാവത്തിൽ ലക്ഷ്മിപ്രിയയെയും കാണാം. ഇന്നലെയും എല്ലാ പ്രശ്നങ്ങളും
ഉണ്ടാക്കിവെച്ചിട്ട് ഒടുവിൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ശൈലിയായിരുന്നു ലക്ഷ്മി സ്വീകരിച്ചത്. ലക്ഷ്മിപ്രിയ യഥാർത്ഥത്തിൽ ഒരു നാടകമാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ കളിക്കുന്നതെന്നും നല്ല ഗെയിം സ്പിരിറ്റ് ഉള്ള മത്സരാർത്തിയാണ് അവരെന്നും പരക്കെ കമ്മന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തുടക്കം തന്നെ അടിയിൽ തുടങ്ങിയ സ്ഥിതിക്ക് ബി ബി വീട്ടിൽ ഇനി കാണാൻ പറ്റുക ഗ്രൂപ്പ് ചേരലുകളും തമ്മിലടികളും തന്നെയെന്നാണ് പ്രേക്ഷകരുടെ അനുമാനം.
