റോബിനെ ‘സൈക്കോ’ എന്ന് വിളിച്ച് ഡെയ്‌സി. കട്ടക്കലിപ്പിൽ റോബിനും ഡെയ്സിയും ഏറ്റുമുട്ടുന്നു. സീക്രട്ട് റൂമിൽ നിന്ന് തിരിച്ചുവന്ന നിമിഷ പഴയ ഗെയിം തന്നെ തുടരുന്നുവോ ? നിമിഷക്ക് എന്തുപറ്റിയെന്ന് പ്രേക്ഷകർ.|Bigg Bose today april 13.

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഷോയാണ് ബിഗ്ഗ്‌ബോസ് മലയാളം. ഏറെ ആരാധകരുള്ള ഷോയിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ തന്നെ. ഇന്നലത്തെ എപ്പിസോഡിൽ നിമിഷ തിരികെ വന്നത് വീട്ടിനുള്ളിൽ പലരെയും ഞെട്ടിച്ചിരുന്നു. ജാസ്മിനുൾപ്പെടെ പലരും സന്തോഷത്തിലാണെങ്കിലും മറ്റുചിലർക്ക് നിമിഷയുടെ മടങ്ങിവരവ് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സീക്രട്ട് റൂമിലിരുന്ന്

കളി മുഴുവൻ കണ്ടിട്ടാണ് നിമിഷ തിരികെയെത്തിയത്. സീക്രട്ട് റൂമിലായിരുന്നെന്നോ അകത്തുനടന്നതെല്ലാം കണ്ടെന്നോ വീട്ടിനകത്ത് പോയി പറയരുതെന്നാണ് ബിഗ്ഗ്‌ബോസ് നിമിഷക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ അകത്തുനടന്നതെല്ലാം നിമിഷ കണ്ടുകാണുമോ എന്നാണ് റോബിനും ലക്ഷ്മിപ്രിയയുമെല്ലാം ചർച്ച ചെയ്യുന്നത്. അതേ സമയം സീക്രട്ട് റൂമിലിരുന്ന് ഗെയിം കണ്ടതിന്റെ യാതൊരു പ്രതിഫലനവും വീട്ടിലെത്തിയ ശേഷമുള്ള

bigg bose malayalam 11zon

നിമിഷയുടെ ഗെയിമിങ്ങിൽ കാണുന്നില്ല എന്നാണ് ഒരുകൂട്ടം പ്രേക്ഷകർ പറയുന്നത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രോമോ, ചാനൽ പുറത്തുവിട്ടതോടെ മറ്റൊരു കോളിളക്കം കൂടി ബിഗ്ഗ്‌ബോസ് വീട്ടിൽ സംഭവിക്കുന്നു എന്നതിന്റെ സൂചന പ്രേക്ഷകരിലേക്കെത്തുകയാണ്. റോബിനും ഡെയ്സിയും തമ്മിലുള്ള മറ്റൊരു അങ്കത്തിന് കൂടി ബിഗ്ഗ്‌ബോസ് വീട് വേദിയാവുകയാണ്. അതിനും കാരണമാകുന്നത് ലക്ഷ്മിപ്രിയയുടെ ചില ഇടപെടലുകൾ ആണെന്നത്

പ്രൊമോയിൽ നിന്ന് ഏറെക്കുറെ വ്യക്തമാണ്. ഒടുവിൽ റോബിൻ മച്ചാനും ഡെയ്സിയും തമ്മിലുള്ള വഴക്ക് മുറുകുന്നതും ഡെയ്‌സി റോബിനെ ‘സൈക്കോ’ എന്നൊക്കെ വിളിക്കുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. ഈ ആഴ്ച ലാലേട്ടൻ വരുമ്പോൾ ഇത് ചോദിക്കണമെന്നും ഡെയ്സിക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഒരുകൂട്ടർ വാദിക്കുന്നുണ്ട്. അതേ സമയം സൈക്കോ എന്നൊക്കെ വിളിച്ച് ഒരാളെ അധിക്ഷേപിക്കുന്നത് ബിഗ്ഗ്‌ബോസ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഡെയ്സിയെ ഷോയിൽ നിന്നും പുറത്താക്കണമെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പക്ഷം ബി ബി പ്രേക്ഷകരും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.| Bigg Bose today april 13.

bigg bose malayalam1 11zon
Rate this post