ബിഗ്ഗ്‌ബോസ് വീട്ടിലെ പുലിമുരുകനായി ഡോക്ടർ റോബിൻ മച്ചാൻ. ആളിക്കത്തി ലക്ഷ്മിപ്രിയ. കട്ടക്കലിപ്പിൽ നവീനും അശ്വിനും.! വീട്ടിലെ സ്ത്രീസംഘം പാവം ബ്ലെസിക്ക് ഇന്ന് വുമൺ കാർഡ് നൽകുന്നു. എന്തിന് ഈ ചതി ? Bigg Bose today episode

ബിഗ്‌ബോസ് വീട് ചൂട് പിടിച്ചിരിക്കുകയാണ്. ‘അപ്പോള്‍ കാണുന്നവരെ അപ്പൻ’ എന്ന് വിളിക്കുന്നവരെ ചൂണ്ടിക്കൊണ്ട് ഡോക്ടർ റോബിൻ നടത്തിയ രൂക്ഷവിമർശനമാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ വലിയൊരു അങ്കത്തിന് തുടക്കം കുറിച്ചത്. ആ പറഞ്ഞതില്‍ തന്തയ്ക്ക് പിറക്കാത്തവന്‍ എന്ന അര്‍ത്ഥം ഉണ്ട് എന്ന് പറഞ്ഞ് അശ്വിനും ലക്ഷ്മിപ്രിയയും ഏറ്റുപിടിച്ചതോടെ പ്രശ്നം വഷളായി. വളരെ ശാന്തമായി പോയിക്കൊണ്ടിരിയ്ക്കുകയായിരുന്ന ബിഗ്ഗ്‌ബോസ് വീട്

ഒരു ജയിൽ നോമിനേഷന്റെ പേരിൽ കുരുക്ഷേത്രഭൂമിയായി മാറി. തന്റെ പരാമർശം ഒരു ചൊല്ല് മാത്രമെന്ന് പറഞ്ഞുനിൽക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ ഒടുവിൽ മാപ്പ് പറയുക തന്നെ ചെയ്തു. വാക്കുകൾ കൊണ്ട് ആളിക്കത്തുകയായിരുന്നു ലക്ഷ്മിപ്രിയ. തന്റെ ബാല്യകാലാനുഭവങ്ങളാണ് അശ്വിനെ കൂടുതലും പ്രകോപനത്തിന് ഇരയാക്കിയത്. എന്നാൽ ഡോക്ടർ തന്നെയാണ് ഇപ്പോൾ ഷോയിൽ തിളങ്ങിനിൽക്കുന്നത്. മറ്റ് മത്സരാർത്ഥികളുടെയൊക്കെയും നിലപാടുകളിലെ

വൃത്തികേടുകൾ അതേപോലെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു ഡോക്ടർ. പലർക്കും ഡോക്ടറുടെ ചോദ്യശരങ്ങൾക്ക് മുൻപിൽ ഒരു നിമിഷം നിശബ്ദമായി പോകേണ്ടിയും വന്നു. താന്‍ ചെയ്ത നല്ല കാര്യങ്ങളെല്ലാം മറച്ച് വച്ച് ജയില്‍ നോമിനേഷനില്‍ ഇട്ടതിന്റെ കലിപ്പിലാണ് ഇപ്പോൾ നവീൻ. നവീന്റെ ഭാഷയും മൊത്തത്തിൽ മാറിയിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങി വരവെ, ചായ എടുക്കട്ടെ എന്ന് ലക്ഷ്മി പ്രിയ ചോദിച്ചപ്പോള്‍ ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് ചോദിച്ചോളാം

എന്നായിരുന്നു നവീന്റെ മറുപടി. ഇനിയിപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിനാണ്. ബിഗ്ഗ്‌ബോസ് വീട്ടിലെ സ്ത്രീസംഘം ബ്ലെസ്ലിക്ക് വുമൺ കാർഡ് കൊടുക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ബിഗ്ബോസ് ആരാധകരെല്ലാം ഒരേപോലെ ഞെട്ടലിലാണ് ഇപ്പോൾ. കഴിഞ്ഞ എപ്പിസോഡുകളിൽ ബ്ലെസ്ലിക്ക് കിട്ടിയ നായകപരിവേഷവും മറ്റും കണ്ടിട്ടാണ് വീട്ടിലെ സ്ത്രീകൾ ബ്ലെസ്ലിക്ക് നേരെ ഇങ്ങനെയൊരു ആക്രമണത്തിന് മുതിരുന്നത് എന്ന് കരുതണം. എന്തായാലും ഇന്ന് ലാലേട്ടൻ വരുന്ന എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. Bigg Bose today episode

Rate this post