ജാസ്മിനും ഡോക്ടർ മച്ചാനോട് പ്രണയമോ ? ഡോക്ടറെ കെട്ടിപ്പിടിച്ച് ജാസ്‌മിൻ. സംഭവത്തിന്റെ സത്യം ഇതാണ്. ഇത് ജാസ്മിന്റെ പുതിയ ഗെയിം പ്ലാനോ ? ഡോക്ടർ വീഴുമോ അതോ വാഴുമോ.!! Bigg bose today episode

ആവേശം അലതല്ലുന്ന ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ് മലയാളം. ഷോയുടെ നാലാം പതിപ്പാണ് ഇപ്പോൾ അരങ്ങേറുന്നത്. മത്സരാർത്ഥികൾക്കിടയിൽ ഉടലെടുക്കുന്ന വാശിയും വൈരാഗ്യവുമെല്ലാം പലപ്പോഴും പ്രവചനാതീതം മാത്രമാണ്. അത്തരത്തിൽ ഷോയുടെ തുടക്കത്തിൽ തന്നെ ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു ജാസ്മിന്റെയും ഡോക്ടർ റോബിൻറെയും ഇടയിൽ ഉണ്ടായ വഴക്ക്. ബിഗ്ഗ്‌ബോസ് ഷോ അവസാനിച്ചാലും ഇവർക്കിടയിലെ മഞ്ഞുരുകുമെന്ന്

ആരും പ്രതീക്ഷിച്ചിട്ടില്ല. അത്രയും ഭീകരമായിരുന്നു ഇവർക്കിടയിലെ പ്രശ്നങ്ങൾ. കണ്ണിൽ കണ്ടാൽ വഴക്ക്. അടിയോടായി. സഭ്യമല്ലാത്ത വാക്കുകൾ കൊണ്ട് പോലും ഇവർ തമ്മിൽ ഏത് നേരവും പോര് മുറുകിക്കൊണ്ടിരുന്നു. എന്നാൽ പ്രേക്ഷരുടെ എല്ലാ ധാരണകളെയും തെറ്റിച്ചുകൊണ്ടുള്ള സംഭവഗതികളാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് ഷോയിൽ ഉണ്ടായിരിക്കുന്നത്. ജാസ്‍മിന്റെയും റോബിൻറെയും ഇടയിലെ മഞ്ഞുരുകി. അതും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്.

ടാസ്ക്കിനിടയിൽ വളരെപ്പെട്ടെന്നായിരുന്നു ജാസ്മിൻ റോബിനെ വന്ന് കെട്ടിപ്പിടിക്കുന്നത്. ജാസ്മിനെ വന്ന് വട്ടം പിടിച്ചതും റോബിൻ വല്ലാതായിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അങ്കലാപ്പിലാകുന്ന ഡോക്ടറെ കുറച്ചുനേരത്തേക്ക് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. എന്നാൽ ഇത് സംബന്ധിച്ച് പല തരത്തിലുള്ള കമ്മന്റുകളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇത് ജാസ്മിന്റെ പുതിയ അടവാണെന്ന് ഒരു കൂട്ടം പ്രേക്ഷകർ കണ്ടെത്തിയിരിക്കുകയാണ്.

റോബിനും ദിൽഷയും ചേർന്നുളള ഒരു പ്രണയനാടകം ആരംഭിച്ചതോടെ ജാസ്മിന് അസ്വസ്ഥത ഉണ്ടായെന്നും അതിനെത്തുടർന്നാണ് ഇത്തരത്തിൽ ചിന്തിക്കാൻ ജാസ്‌മിൻ തയ്യാറായതെന്നുമാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. മറ്റൊരു കൂട്ടരുടെ കണ്ടെത്തൽ ജാസ്മിന്റെ പുതിയ നിലപാട് ജെനുവിൻ തന്നെയാണെന്നാണ്. ജാസ്മിന് ഡോക്ടറോട് ചെറിയ ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി എന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തൽ. എന്തായാലും ഏറെ ത്രില്ലിങ്ങായി പുതിയ എപ്പിസോഡുകൾ എന്ന് ഒരുകൂട്ടം പ്രേക്ഷകർ പറയുമ്പോൾ മറുകൂട്ടർ പറയുന്നത് ഞങ്ങളുടെ ഡോക്ടർ മച്ചാനെ ഇങ്ങനെ വീക്ക് ആക്കാൻ നോക്കല്ലേ എന്നാണ്. Bigg bose today episode