ഡെയ്സിയും റോബിനും വീണ്ടും കൊമ്പുകോർക്കുമ്പോൾ,ബ്ലസ്ലിയെ തേച്ചൊട്ടിച്ച് ജാസ്മിനും നിമിഷയും.! ഇതിനിടയിൽ ലക്ഷ്മിയുടെ കുറുക്ക്.|Bigg Bose today episode april 14.

ഭക്ഷണത്തിന്റെ പേരിലാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് വീട്ടിലെ വഴക്ക്. ബിഗ്ഗ്‌ബോസ് വീട്ടിലെ അടുക്കള എന്നും വഴക്കിന്റെ വേദിയാകാറാണ് പതിവ്. ഇത്തവണയും അങ്കത്തിന് തുടക്കമായത് ലക്ഷ്മിപ്രിയയിലൂടെയാണ്. അടുക്കളയിൽ ജോലിയില്ലാതിരുന്നിട്ടും ലക്ഷ്മിപ്രിയ പാചകത്തിന് കൂടി. റോബിനും ഡെയ്സിയും തമ്മിലായിരുന്നു വഴക്ക്. ‘നീ അണ്ണാക്കിലോട്ട് കയറ്റിയ ചായ ഞാൻ ഉണ്ടാക്കിയതാണ്’ എന്നുപറഞ്ഞാണ് ഡെയ്‌സി റോബിനെ പ്രകോപിപ്പിച്ചത്. ഡെയ്സിയെയും റോബിനെയും

ഇരുഭാഗങ്ങളിലേക്ക് മാറ്റി വഴക്കൊഴിവാക്കാൻ പലരും ശ്രമിച്ചെങ്കിലും പരസ്പരം കൊമ്പുകോർക്കുകയായിരുന്നു പിന്നെയും അവർ. റോബിനെ ഡെയ്‌സി ‘സൈക്കോ’ എന്നുവിളിച്ചത് ബിഗ്ഗ്‌ബോസ് വീട്ടിൽ വൻ സംഘർഷത്തിന് കാരണമായിട്ടുണ്ട്. ധന്യ ഇടപെട്ടാണ് അടുക്കളപ്രശനം പരിഹരിക്കുന്നത്. പുകവലിയുമായി ബന്ധപ്പെട്ട വിഷയവും വീടിനകത്ത് ചർച്ചകൾ സൃഷ്ടിക്കുന്നുണ്ട്. താൻ വലിക്കുന്നത് തന്റെ മാത്രം വിഷയമാണെന്നും അത്തരം കാര്യങ്ങളിൽ

മറ്റുള്ളവർ ഇടപെടരുതെന്നും പറഞ്ഞ് ബ്ലസ്ലിയെ വിലക്കുകയായിരുന്നു ജാസ്മിൻ. ഈ വിഷയത്തിൽ നിമിഷയും ബ്ലസ്ലിയോട് കയർക്കുന്നുണ്ട്. വഴക്കിനിടെ ബ്ലസ്ലി-ദിൽഷ പ്രണയവും അവർ ചർച്ചയിലേക്ക് വലിച്ചിടുന്നുണ്ട്. പ്രണയത്തെക്കുറിച്ച് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ചിന്തിക്കാമെന്ന് ദിൽഷ പറഞ്ഞിട്ടുണ്ടെന്ന ബ്ലസ്ലിയുടെ വാദത്തെ പരിഹസിച്ചുകൊണ്ടാണ് നിമിഷയും ജാസ്മിനും സംസാരിച്ചത്. ഇപ്പോൾ ഷോയുടെ പുതിയ പ്രോമോ വീഡിയോയിൽ ഭക്ഷണവിഷയത്തിൽ

വീട്ടുകാർ എല്ലാവരും കൂടി നടത്തുന്ന വാക്പയറ്റാണ് കാണിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ അവിടെയും തന്റെ നിലപാടുകൾ അറിയിച്ചുകൊണ്ട് പോരാടാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും ഇത്തവണ അടുക്കളപ്പോരുകൾ കൊണ്ട് നിറയും ബിഗ്ഗ്‌ബോസ് വിശേഷങ്ങൾ എന്ന് പറഞ്ഞുവെക്കുകയാണ് പ്രേക്ഷകർ. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ്. വ്യത്യസ്തമേഖലകളിൽ നിന്നുള്ള പതിനേഴ് പേരാണ് ഇത്തവണ ഷോയിൽ മാറ്റുരക്കുന്നത്. ആദ്യ ആഴ്ചയിൽ ജാനകി സുധീർ ഔട്ട് ആയത് ഒഴിച്ചാൽ മറ്റാരും തന്നെ ഇതുവരെയും വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ല. Bigg Bose today episode april 14.

Rate this post