ഉറ്റസുഹൃത്തുക്കൾ ജാസ്മിനും നിമിഷയും പിരിഞ്ഞു.! ഇനി ഇവർ ശത്രുക്കൾ. ബ്ലെസ്ലിക്ക് നേരെ ആഞ്ഞടിച്ച് സുചിത്ര. കട്ടക്കലിപ്പിൽ സുചിത്ര പറഞ്ഞത് കേട്ട് ദേഷ്യത്തോടെ ദിൽഷ. ഇന്ന് ലാലേട്ടന് എന്തായാലും പണി കൂടും.| Bigg Bose today episode april 16.
ബിഗ്‌ബോസ് വീട്ടിൽ ഓരോ ദിവസവും പ്രശ്നങ്ങൾ വലുതായിക്കൊണ്ടിരിക്കുകയാണ്. വിഷുവും ഈസ്റ്ററുമൊക്കെയായി മൊത്തത്തിൽ ആഘോഷസമയമാണെങ്കിലും ഇത്തവണ ലാലേട്ടന് വിശ്രമമുണ്ടാകില്ല എന്നാണ് പ്രേക്ഷകർ തന്നെ പറഞ്ഞുവെക്കുന്നത്. അത്രയും പ്രശ്നങ്ങളാണ് കഴിഞ്ഞ ഒരാഴ്ച്ച ബിഗ്ഗ്‌ബോസ് വീട്ടിൽ നടന്നിട്ടുള്ളത്. ഡോക്ടറും ജാസ്മിനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പുറമെ ചെറുതും വലുതുമായ കുറെ കലഹങ്ങൾ വീട്ടിൽ നടന്നുകഴിഞ്ഞു.
എല്ലാ മത്സരാർത്ഥികളും ഷോ എന്താണെന്ന് പഠിച്ചിട്ട് വന്നവരാണെന്നാണ് ബിഗ്ഗ്‌ബോസ് പ്രേമികൾ വിധിയെഴുതുന്നത്. ഇപ്പോൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു വാർത്ത ഷോയിൽ ഏറ്റവും മികച്ച സൗഹൃദം എന്ന് വിശേഷിപ്പിച്ചിരുന്ന ജാസ്മിനും നിമിഷയും രണ്ടു ധ്രുവങ്ങളിലേക്ക് ചിന്നിച്ചിതറി എന്നതാണ്. ഇങ്ങനെയാണ് ബിഗ്ഗ്‌ബോസ് ഷോ. ഒന്നും പ്രവചിക്കാനാകില്ല. ജാസ്മിന്റെ ശത്രുവായ ഡോക്ടറോട് സംസാരിച്ചതും അടുപ്പം കാണിച്ചതുമാണ്

നിമിഷയെ ജാസ്മിന്റെ ശത്രുവാക്കിയത്. അതേ സമയം ക്യാപ്റ്റൻസി ടാസ്കുമായി ബന്ധപ്പെട്ട് സുചിത്രയും ബ്ലസ്ലിയും തമ്മിൽ വലിയൊരു വാക്കുതർക്കം തന്നെ ഉണ്ടായിരിക്കുകയാണ്. ധന്യയുടെ ദേഹത്ത് ബ്ലെസ്ലി വെള്ളമൊഴിച്ചത് സുചിത്രയെ പ്രകോപിപ്പിക്കുകയായിരുന്നു. അനാവശ്യം പ്രവർത്തിക്കാം, പറയാൻ പാടില്ലല്ലേ എന്ന് പറഞ്ഞ് സുചിത്ര ആഞ്ഞടിക്കുകയായിരുന്നു. ‘പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാൻ പഠിക്കണം. നിന്റെ വീട്ടിലും അമ്മയും പെങ്ങളുമൊക്കെ
ഉണ്ടെന്ന ബോധ്യം വേണം’. കട്ടക്കലിപ്പിലായിരുന്ന സുചിത്രയെ ലക്ഷ്മിപ്രിയയും ദിൽഷയും ചേർന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുചിത്ര വലിയ ദേഷ്യത്തിലായിരുന്നു. താൻ ശരിയായ രീതിയിലാണ് ടാസ്ക് ചെയ്തത് എന്ന നിലപാടിലായിരുന്നു ബ്ലെസ്ലി. ബ്ലെസ്ലിയെ പിന്തുണച്ച് ദിൽഷയും രംഗത്തെത്തി. എന്തായാലും ബിഗ്‌ബോസ് വീട്ടുകാരുടെ അസഭ്യമായ സംസാരത്തിന് ലാലേട്ടൻ ഇത്തവണ കണക്കിന് കൊടുക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. Bigg Bose today episode april 16.
