റോബിൻ മച്ചാൻ പൊട്ടിക്കരയുന്നു. ഡോക്ടറെ ചേർത്തുപിടിച്ച് ലക്ഷ്മിപ്രിയ. ഡോക്ടർക്ക് പണികൊടുത്തത് ബിഗ്ഗ്‌ബോസ്. ഇത് ബിഗ്‌ബോസ് ഡോക്ടർക്ക് മാറ്റിവെച്ചിരുന്ന ശിക്ഷയോ ? Bigg Bose today episode

ബിഗ്ഗ്‌ബോസ് വീട്ടിൽ പുതിയ ആവേശക്കാഴ്ച്ചകൾ പൊടിപൊടിക്കുകയാണ്. പോസിറ്റീവ് ഇമേജുകൾ സ്വന്തമാക്കിയവർ നെഗറ്റീവിലേക്കും കൊടും നെഗറ്റീവ് അടിച്ചിരുന്നവർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറുന്നതുമായ അപൂർവകാഴ്ചകൾ ബിഗ്‌ബോസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രേക്ഷകരെ ഈറനണിയിക്കുന്ന ഒരു കാഴ്ച റോബിൻ മച്ചാന്റെ കരച്ചിലാണ്. ഇതാദ്യമാണ് റോബിൻ ഷോയിൽ വികാരാധീനനാകുന്നത്. ലക്ഷ്മിപ്രിയയോട് തന്റെ

സങ്കടം തുറന്നുപറയുകയാണ് ഡോക്ടർ. ‘ഞാൻ മനുഷ്യത്വം ഇല്ലാത്തവനാണല്ലോ’ എന്നുപറഞ്ഞുകൊണ്ട് പൊട്ടിക്കരയുന്ന ഡോക്ടറെ ചേർത്തുപിടിക്കുകയാണ് ലക്ഷ്മിപ്രിയ. എത്രയൊക്കെ നെഗറ്റീവ് എന്നുപറഞ്ഞാലും ഞങ്ങളുടെ ഡോക്ടർ മച്ചാൻ കരഞ്ഞുതളർന്നപ്പോൾ ചേർത്തുപിടിക്കുന്നത് ലച്ചുവാണല്ലോ എന്നുപറഞ്ഞുകൊണ്ട് റോബിന്റെ ആരാധകരെല്ലാം ലക്ഷ്മിപ്രിയക്ക് കട്ട സപ്പോർട്ട് നൽകുകയാണ്. ലക്ഷ്മിപ്രിയ അങ്ങനെയാണ്. കുടുംബം എന്തെന്ന്,

bigg bose 7

മറ്റുള്ളവരുടെ വേദന എന്തെന്ന് വളരെപ്പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു മനസിന്റെ ഉടമ. റോബിന്റെ സങ്കടം കണ്ട് ലക്ഷ്മിപ്രിയയും വിങ്ങിപ്പൊട്ടുകയാണ്. കഴിഞ്ഞയാഴ്ച ജയിൽ നോമിനേഷനിൽ തനിക്ക് ആരുടേയും പേര് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ് മാറിനിന്ന ഡോക്ടർ റോബിന് ഇത്തവണ തിരിച്ച് പണികൊടുത്തത് ബിഗ്ഗ്‌ബോസ് തന്നെയാണ്. ലക്ഷ്മിക്കൊപ്പം ജയിലിൽ പോകാൻ വേണ്ടി സ്വയം വീക്ക് ആകാൻ നോക്കിയ റോബിന്റെ തന്ത്രം പരാജയപ്പെട്ടു.

റോബിനെ ഒറ്റയ്ക്ക് ജയിലിൽ അടച്ച് കഴിഞ്ഞയാഴ്‌ചത്തെ റോബിന്റെ ഒറ്റപ്പെട്ട നിലപാടിന് മറുപടി നൽകിയിരിക്കുകയാണ് ബിഗ്ഗ്‌ബോസ്. ഇത് ഡോക്ടർ ചോദിച്ചുവാങ്ങിയതെന്ന് ഒരുകൂട്ടം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ കമ്മന്റ് ചെയ്യുന്നുണ്ട്. അതേ സമയം ഈയാഴ്ച്ചത്തെ ക്യാപ്റ്റന്സി ടാസ്ക്കിന്റെ പ്രോമോ വീഡിയോയും ചാനൽ പുറത്തുവിട്ടിട്ടുണ്ട്. നിമിഷക്ക് ശേഷം ആരാകും വീട് ഭരിക്കുക എന്നറിയാനും ബിഗ്ഗ്‌ബോസ് ആരാധകർ ആവേശത്തിലാണ്. Bigg Bose today episode

bigg bose 6
Rate this post