ഒരു സ്‌കൂൾ കുട്ടിയെ പോലെ പേടിച്ചുവിറച്ച് ഡോക്ടർ. റോബിനെ കീറിമുറിച്ച് ലാലേട്ടൻ. ഇനിയും ഇതുതുടർന്നാൽ ഇങ്ങോട്ടുപോന്നോളൂ.! റോബിന് മുട്ടൻ പണി കൊടുത്ത് ബിഗ്ഗബോസ്സും ലാലേട്ടനും |Bigg bose today episode

വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ നടക്കുന്നത്. ശീർഷകഗാനത്തിൽ പറയുംപോലെ പ്രതിസന്ധികൾ മറികടന്ന് വാഴുന്നവരാണ് ഷോയുടെ വിജയകിരീടം അണിയുക. വാഴുന്നവർക്കൊപ്പം വീഴുന്നവരുടേത് കൂടിയാണ് ബിഗ്ഗ്‌ബോസ് ഷോ. തീർത്തും പ്രവചനാതീതമായ ഒരു ഗെയിം. ശത്രുക്കളെ പട പൊരുതി തോൽപ്പിക്കാൻ എന്ത് തന്ത്രവും പോരാളികൾ സ്വീകരിച്ചേക്കാവുന്ന ഒരു ഗെയിം കൂടിയാണിത്. അത്തരത്തിൽ ഡോക്ടർ

റോബിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കം കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഒടുവിൽ ലാലേട്ടൻ വന്ന എപ്പിസോഡിൽ ഡോക്ടറെ കീറിമുറിക്കുക തന്നെ ചെയ്തു. ജയിൽ നോമിനേഷനിൽ വന്ന റോബിൻ മനഃപൂർവം മത്സരത്തിൽ തോൽക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ലക്ഷ്മിപ്രിയക്കൊപ്പം ജയിലിൽ പോകാനുള്ള റോബിന്റെ ശ്രമം അന്നുതന്നെ പരാജയപ്പെട്ടു. ബിഗ്ഗ്‌ബോസ് തന്നെ അന്ന് റോബിന്

മുട്ടൻ പണി കൊടുത്തിരുന്നു. ലക്ഷ്മിക്കൊപ്പം ജയിലിൽ പോകാൻ ആഗ്രഹിച്ച റോബിന് ഒടുവിൽ ഒറ്റക്ക് ജയിൽ ജീവിതം അനുഭവിക്കേണ്ടി വരുകയായിരുന്നു. ഇപ്പോഴിതാ ലാലേട്ടൻ ഡോക്ടർക്ക് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്. ‘ബിഗ്ഗ്‌ബോസ് ഷോയ്ക്ക് അതിന്റേതായ നിയമാവലിയുണ്ട്. ഒരു മത്സരാർത്ഥി ടാസ്ക്കിൽ പങ്കെടുത്ത് മനഃപൂർവം തോൽക്കാൻ ശ്രമിക്കുന്നുവെങ്കിൽ അത് നോക്കിനിൽക്കാൻ സാധിക്കില്ല. ബിഗ്ഗ്‌ബോസിൽ എന്നല്ല, ഏത് മത്സരത്തിലാണെങ്കിലും

മനപൂര്വ്വം ഉഴപ്പുന്നതും തോൽക്കാൻ ശ്രമിക്കുന്നതും ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ്. അത്തരക്കാർ ഷോയ്ക്ക് പുറത്തുപോകേണ്ടി വരും’. ലാലേട്ടന്റെ മുന്നറിയിപ്പും ശാസനയും കേട്ട് ഒരു സ്‌കൂൾ കുട്ടിയെ പോലെ പതുങ്ങിനിൽക്കുന്ന ഡോക്ടറെയാണ് ആരാധകർ കണ്ടത്. അതേസമയം റോബിന്റെ ആരാധകർ ഉൾപ്പെടെ പറയുന്നത് ഇത്തരത്തിൽ ഒരു ശാസന ബിഗ്ഗ്‌ബോസ് ടീം അദ്ദേഹത്തിന് നൽകിയത് എന്തുകൊണ്ടും നന്നായി എന്ന് തന്നെയാണ്. ഇനിയെങ്കിലും ഡോക്ടർ സൂക്ഷിച്ചുകളിക്കും. Bigg bose today episode