നിമിഷ കുളിക്കുന്നതിനിടെ ബാത്‌റൂമിലേക്ക് ചാടിക്കയറി റോബിൻ. ജാസ്മിനെ ലാലേട്ടന് വരെ പേടിയോ എന്ന് ആരാധകർ |Bigg Bose today
റോബിന് കിട്ടിയത് എട്ടിന്റെ പണി. അത് വന്ന് ചേർന്നത് ജാസ്മിന്റെ കയ്യിലാകുമ്പോൾ പിന്നെ ഒന്നും പറയേണ്ട ആവശ്യമേയില്ലല്ലോ. ബിഗ്ഗ്‌ബോസ് വീട്ടിലെ ശക്തനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. വീടിനകത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരാൾ കൂടിയാണ് റോബിൻ എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോഴിതാ റോബിനെ അധിക്ഷേപിക്കാൻ തക്കം പാർത്തിരുന്നവർക്ക് കൃത്യമായി ഒരവസരം ലഭിച്ചിരിക്കുകയാണ്. ടവ്വൽ കഴുകാൻ ബാത്റൂമിലേക്ക്
കയറിയ റോബിൻ അവിടെ നിമിഷ കുളിക്കുകയാണെന്ന വിവരം അറിഞ്ഞില്ല. അങ്ങനെയാണ് അമളി പിണഞ്ഞത്. വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഡോക്ടർ പെട്ടുപോയി. സുചിത്ര, ജാസ്മിൻ, ദിൽഷ, ബ്ലെസ്ലി തുടങ്ങിയവരെല്ലാം ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. വാതിൽ കുറ്റിയിടാൻ മറന്നുപോയതാണ് നിമിഷക്ക് പറ്റിയ അബദ്ധം. നിമിഷയുടെ മൈക്ക് പുറത്ത് കണ്ടില്ലെന്നും അത് കൊണ്ടാണ് താൻ ഒന്നും നോക്കാതെ അകത്ത് കയറിയത് എന്നുമായിരുന്നു

ഡോക്ടറുടെ വിശദീകരണം. ആദ്യം ഈ വിഷയത്തെ തമാശയായി കണ്ട ജാസ്മിൻ പിന്നീട് റോബിന്റെ മേൽ പഴി ചാരുകയായിരുന്നു. അതേ സമയം ബിഗ്ഗ്‌ബോസ് ടീമിനും ലാലേട്ടനും ജാസ്മിനെ പേടിയാണോ എന്ന തരത്തിലും പ്രേക്ഷകർക്കിടയിൽ സംസാരമുണ്ട്. റോബിനെ പലപ്പോഴും ശാസിക്കാറുള്ള ലാലേട്ടൻ ജാസ്മിൻ തെറ്റ് ചെയ്യുമ്പോൾ മിണ്ടുന്നില്ലല്ലോ എന്നും പ്രേക്ഷകർ പരാതി പറയുന്നു. നിമിഷ കുളിക്കുന്നതിനിടയിൽ ബാത്‌റൂമിൽ കയറിയ സംഭവത്തിൽ ഒരുപക്ഷേ
ജാസ്മിൻ പരാതിയുമായി മുന്നിട്ടിറങ്ങിയേക്കുമെന്നും ജാസ്മിൻ പറഞ്ഞാൽ റോബിനെ പുറത്താക്കാൻ വരെ ബിഗ്ഗ്‌ബോസ് മടിക്കില്ലെന്നുമാണ് ആരാധകരുടെ കമന്റ്. ഇതിനിടയിൽ സീക്രട്ട് റൂമിലിരുന്ന് കണ്ട കാര്യങ്ങൾ നിമിഷ വീടിനകത്ത് പറഞ്ഞതും വിവാദമായിട്ടുണ്ട്. ബിഗ്ഗ്‌ബോസ് ഷോയുടെ നിയമം തെറ്റിച്ച സ്ഥിതിക്ക് നിമിഷ പുറത്തേക്ക് പോകേണ്ടി വരുമോ എന്നാണ് ഒരുകൂട്ടർ ചോദിക്കുന്നത്. എന്തായാലും പുതിയ വീക്കിലി ടാസ്ക്ക് കൂടി തുടങ്ങിയതോടെ ഷോയുടെ ആവേശം ഉയരുകയാണ്.
