ജാനകി ബിഗ്ഗ്‌ബോസ്സിൽ നിന്നും പടിയിറങ്ങി.!! അടുത്തയാൾ ആര് ? ബ്ലെസ്ലിയാണ് വീട്ടിൽ നിന്ന് പോകേണ്ടയാളെന്ന് ഡെയ്‌സി. ബിഗ്ഗ്‌ബോസ് വീട്ടിൽ അങ്കം മുറുകുന്നു…

ടെലിവിഷൻ പ്രേക്ഷകരെ അത്യന്തം ത്രില്ലടിപ്പിക്കുന്ന ഷോയാണ് ബിഗ്ഗ്‌ബോസ്. വ്യത്യസ്തരംഗങ്ങളിൽ നിന്നുള്ള പതിനേഴ് പേരാണ് ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കാലെടുത്തുവെച്ചത്. ആദ്യ ആഴ്ച്ചയിൽ തന്നെ എവിക്ഷൻ പ്രക്രിയ നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് ടീം. ഇന്നലെ നടന്ന എവിക്ഷൻ എപ്പിസോഡ് ആകെമൊത്തം നാടകീയമായിരുന്നു. ആരാകും പുറത്താവുക എന്നത് മത്സരാർഥികൾക്കിടയിൽ ഒരു സംശയമായിരുന്നു.

ഒടുവിൽ വീട്ടിനുള്ളിൽ ഒരു ഞെട്ടലുണ്ടാക്കിയാണ് ജാനകി സുധീർ പുറത്താവുന്നു എന്ന വാർത്തയെത്തിയത്. ആദ്യമൊക്കെ ജാനകി പുറത്തായെന്നത് ആരും വിശ്വസിച്ചില്ല. ജാനകിയുടെ എവിക്ഷൻ ഒരു പ്രാങ്ക് ആണോ എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ ഉടൻ തന്നെ ലാലേട്ടൻ ജാനകിയെ വേദിയിലേക്ക് വിളിപ്പിച്ചു. ധന്യയായിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിൽ തന്റെ ഉറ്റസുഹൃത്ത് എന്ന് പറഞ്ഞാണ് ജാനകി പടിയിറങ്ങിയത്. ആദ്യ ആഴ്ചയിൽ

janaki bigg bose malayalam 11zon

തന്നെ ഒരാൾ ബിഗ്ഗ്‌ബോസ് വീടിനോട് വിടപറഞ്ഞതോടെ മറ്റ് മത്സരാർത്ഥികളെല്ലാം വലിയ ആശങ്കയിലാണ്. ഇത്തവണ സംഗതി കളറാകും എന്ന് പറഞ്ഞത് വെറുതെയല്ലല്ലോ എന്നാണ് പ്രേക്ഷകരും പറയുന്നത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയും ചാനൽ പുറത്തുവിട്ടിട്ടുണ്ട്. മത്സരാർത്ഥികൾ ഓരോരുത്തരും കൺഫഷൻ റൂമിലെത്തി രണ്ട് പേരെ വീതം നിർദ്ദേശിക്കുകയാണ്. ബിഗ്ഗ്‌ബോസ് വീട്ടിൽ സ്ഥിരം സംഭവിക്കാറുള്ള രീതിയിലെ നോമിനേഷൻ

പ്രക്രിയയാണ് ഇന്ന് നടക്കുക. പ്രൊമോയിൽ നിന്ന് വ്യക്തമാവുന്നതനുസരിച്ച് ഡെയ്‌സി ബ്ലെസ്ലിയുടെ പേരാണ് നിർദ്ദേശിക്കുന്നത്. ‘കളിച്ചു ജയിക്കാനല്ല, ചതിച്ച് ജയിക്കാനാണ് അയാൾക്കിഷ്ടം’ എന്ന് പറഞ്ഞുകൊണ്ടാണ് നിമിഷ ഒരു പേര് നിർദ്ദേശിക്കുന്നത്. അത്‌ റോബിൻ മച്ചാനെയാണോ ഉദ്ദേശിച്ചത് എന്നാണ് പ്രേക്ഷകർക്കിടയിൽ ചർച്ച. കഴിഞ്ഞ ദിവസം റോബിനും ധന്യയും തമ്മിൽ വലിയൊരു വാക്പയറ്റ് വീട്ടിൽ നടന്നിരുന്നു. ധന്യ ഒരു ഫേക്ക് ആണെന്നാണ് റോബിന്റെ വാദം. തന്നെ ഫേക്ക് ആക്കാൻ വേണ്ടി റോബിൻ ഒത്തിരി കഷ്ടപ്പെടുന്നുവെന്നായിരുന്നു ധന്യയുടെ പ്രതികരണം.

bigg bose9 11zon
Rate this post