ബിഗ്‌ബോസ് വീട്ടിൽ അടിയോടടി.!! ഡോക്ടർ റോബിനും ജാസ്മിനും ഏറ്റുമുട്ടുന്നു.!! മറുപടികൾ കൊടുക്കേണ്ടിടത്ത് കൊടുക്കുക തന്നെ ചെയ്യുമെന്ന് റോബിൻ… ഞാൻ എന്ത് പറയണമെന്ന് നിങ്ങൾ തീരുമാനിക്കേണ്ടെന്ന് ജാസ്മിനും.
തുടക്കത്തിൽ തന്നെ പൊട്ടലും ചീറ്റലും കൊണ്ട് ബിഗ്ഗ്‌ബോസ് വീട് കലൂഷിതമായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ് മലയാളം. ഷോയിൽ ഇത്തവണ എത്തിയിരിക്കുന്ന മത്സരാർത്ഥികളെല്ലാം തന്നെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവരും നിർഭയം പോരാടാൻ ഇറങ്ങിത്തിരിച്ചവരുമാണ്. അക്കൂട്ടത്തിൽ രണ്ടുപേർ തമ്മിലുണ്ടായ ഒരു ഫൈറ്റിന്റെ ചില ദൃശ്യങ്ങൾ ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ
മീഡിയ ഇൻഫ്ലുവൻസറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ബിഗ്ഗ്‌ബോസ് വീട്ടിൽ കയറുന്നതിന് മുന്നേ പറഞ്ഞത് താൻ യാതൊരുവിധത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാതെ ഷോയിലേക്കെത്തുകയാണ് എന്നാണ്. ജീവിതപ്രതിസന്ധികളെ സധൈര്യം നേരിട്ട ജാസ്മിൻ മൂസയും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു മത്സരാർത്ഥി തന്നെ. ഇരുവരും ഇന്ന് ബിഗ്‌ബോസ് ഹൗസിൽ ഏറ്റുമുട്ടി എന്നതാണ് പുതിയ പ്രൊമോ വീഡിയോയിൽ നിന്നും മനസിലാകുന്നത്. “ഞാൻ അവിടെ വന്ന് നിൽക്കുന്നതിൽ നിനക്കെന്തെങ്കിലും

പ്രശ്നമുണ്ടോ?” എന്നാണ് റോബിന്റെ ചോദ്യം. തനിക്കതിഷ്ടമല്ലെന്നും താൻ ആരോട് എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് ഡോക്ടർ റോബിൻ അല്ലെന്നും ജാസ്മിൻ തികഞ്ഞ ആത്മവീര്യത്തോടെയാണ് പറയുന്നത്. ഞാൻ ഒരിടത്ത് വന്ന് നിൽക്കുമ്പോൾ അവിടന്ന് മാറിപ്പോ എന്ന് പറയേണ്ട കാര്യം നിനക്കില്ലെന്നും നിന്റെ പ്രൈവറ്റ് സ്‌പേസിൽ കടന്നുവരാത്തിടത്തോളം നീ അതിന് പ്രതികരിക്കേണ്ട കാര്യമില്ലെന്നും റോബിനും പറയുന്നുണ്ട്. മറുപടികൾ കൊടുക്കേണ്ടിടത്ത് കൊടുക്കാൻ തന്നെയാണ് ഞാൻ ബിഗ്ഗ്‌ബോസ്സിൽ വന്നതെന്ന്
ഡോക്ടർ റോബിൻ ഉറപ്പിച്ചുപറയുമ്പോൾ ആ കണ്ണുകളിൽ മികച്ച ഒരു ഗെയിമറുടെ വീറും വാശിയും തന്നെയാണ് കാണാൻ കഴിയുക. വീടിനുള്ളിൽ കയറും മുമ്പ് പറഞ്ഞത് പോലെയല്ലല്ലോ, ഇദ്ദേഹം എല്ലാ കളികളും പ്ലാൻ ചെയ്ത് വന്നപോലുണ്ടല്ലോ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. റോബിനെ കറ തീർന്ന ഒരു കൗശലക്കാരനായാണ് ഇപ്പോൾ ബിഗ്‌ബോസ് ആരാധകർ വിശേഷിപ്പിക്കുന്നത്. എന്തായാലും ജാസ്മിനും ഡോക്ടറും തമ്മിലുള്ള അടി ബിഗ്ഗ്‌ബോസ് വീട്ടിൽ എന്തെങ്കിലുമൊക്കെ നടക്കുന്നതിന് തന്നെ തുടക്കമാകും എന്നാണ് പ്രേക്ഷകരുടെ വിധിയെഴുത്ത്.
