പത്മാസരോവരത്തിൽ ദിലീപിന്റെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി .!!ഇത്തവണയും അച്ഛന്റെ പിറന്നാളിന് മോൾ കൊടുത്തത് കണ്ടോ? |Birthday Wishes To Dileep In Malayalam

Birthday Wishes To Dileep In Malayalam: പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട മലയാള താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു വരാൻ താരത്തിന് സാധിച്ചു. ഗോപാലകൃഷ്ണൻ പത്മനാഭൻപിള്ളയിൽ നിന്നും ദിലീപിലേക്കുള്ള യാത്ര വളരെ വലുതായിരുന്നു. ജനപ്രിയ നായകൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത്. താരത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കുന്നു. 150ലധികം ചിത്രങ്ങളിലാണ് താരം ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. നിരവധി അവാർഡുകളും തന്റെ അഭിനയ ജീവിതത്തിൽ വാരിക്കൂട്ടിയിട്ടുണ്ട്. നടൻ നിർമ്മാതാവ് ബിസിനസുകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം തിളങ്ങി

നിൽക്കുകയാണ്.തന്റെ സുഹൃത്തും സഹോദര തുല്യനുമായ നാദിർഷയോടൊപ്പം ചേർന്നായിരുന്നു ആദ്യകാലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്. 1991 പുറത്തിറങ്ങിയ ‘വിഷ്ണുലോകം’ എന്ന ചിത്രമായിരുന്നു ദിലീപിന്റെ ആദ്യചിത്രം.പിന്നീട് ‘എന്നോട് ഇഷ്ടം കൂടാമോ, മാനത്തെ കൊട്ടാരം,
സിഐഡി മൂസ, ഈ പുഴയും കടന്ന്, സല്ലാപം, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, മീശ മാധവൻ, ചന്ദ്രേട്ടൻ എവിടെയാ, രാമലീല ‘എന്നിങ്ങനെ നൂറിലധികം ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രം കേശു ഈ വീടിന്റെ നാഥനാണ്. 1998ൽ നടിയായ മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നു. മഞ്ജുവിനും ദിലീപിനും

ഏക പുത്രിയാണ് മീനാക്ഷി. ചില കാരണങ്ങളാൽ മഞ്ജുവും ഉള്ള വിവാഹബന്ധം പിരിയുകയും 2016 ൽ കാവ്യ മാധവനെ വിവാഹംകഴിക്കുകയും ചെയ്യുന്നു.കാവ്യ മാധവനും ദിലീപിനും ഒരു പുത്രിയാണ് മഹാലക്ഷ്മി. മീനാക്ഷിക്ക് മഹാലക്ഷ്മിയെ വളരെയധികം സ്നേഹമാണ്. ഒരു ചേച്ചി എന്ന നിലയിൽ മാത്രമല്ല ഒരു അമ്മ എന്ന നിലയിലും മീനാക്ഷി മഹാലക്ഷ്മിയെ സ്നേഹിക്കുന്നു. അത്രതന്നെ സജീവമല്ല മീനാക്ഷി സോഷ്യൽ മീഡിയയിൽ. പക്ഷേ പങ്കുവെക്കപ്പെടുന്ന ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. താര ദമ്പതിമാരുടെ പുത്രി എന്ന നിലയിൽ മീനാക്ഷിയും വളരെയധികം ജനപ്രീതി നേടിയ

വ്യക്തിയാണ്.ഇപ്പോഴിതാ മീനാക്ഷി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. ദിലീപ് മീനാക്ഷിയെ എടുത്തു നിൽക്കുന്ന ഒരു പഴയകാല ചിത്രമാണിത്. തന്റെ അച്ഛന്റെ പിറന്നാളിന് ആശംസകളറിയിച്ചു കൊണ്ടാണ് മീനാക്ഷി ഇത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ താഴെ യാതൊരുവിധ കമന്റുകളും ഇല്ലാതെ ഒരു ചിത്രം മാത്രമായാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ദിലീപേട്ടന് പിറന്നാൾ ആശംസകൾ എന്ന് നിരവധി ആളുകൾ കമന്റ് ചെയ്തിരിക്കുന്നു. ജനപ്രിയനായകൻ ദിലീപിന്റെ പിറന്നാളാഘോഷിക്കാൻ തയ്യാറായിരിക്കുകയാണ് ആരാധകരും.