പിറന്നാൾ കൂട്ടുകാർക്കൊപ്പം ആഘോഷമാക്കി പ്രിയ വാര്യർ; 23-ാം വയസ്സിന്റെ ചെറുപ്പത്തിൽ നേടിയെടുത്ത പ്രശസ്‌തി പലർക്കും ഒരു കാണാകിനാവ് |Birthday Wishes To Priya Varrier Malayalam

Birthday Wishes To Priya Varrier Malayalam: ഇന്ത്യയിലെ യുവാക്കളുടെ ഹരമായി മാറിയ പെൺകുട്ടിയാണ് പ്രിയ വാര്യർ.ഒമർ ലുലുവിന്റെ അഡാർ ലവിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന പെൺകുട്ടിയാണ് പ്രിയ വാര്യർ.ആ ചിത്രത്തിലെ മാണിക്യ മലരായി എന്ന പാട്ടിലൂടെയാണ് പ്രിയ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്.ഇൻസ്റ്റാഗ്രാമിൽ 7 മില്യൺ ആളുകൾ പിന്തുടരുന്ന ഒരു ഇൻഫ്ലുൻസർ കൂടിയാണ് പ്രിയ വാര്യർ.തന്റെ 23-ാം പിറന്നാൾ കൂട്ടുകാരോടൊപ്പം ആഘോഷിച്ച ചിത്രങ്ങളും വിഡിയോയകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.നിരവധി സിനിമ താരങ്ങളും മറ്റു സുഹൃത്തുക്കളും പങ്കെടുത്ത പരിപാടി

അതിഗംഭീരമായാണ് നടന്നത്.ഡാൻസറായ റംസാൻ മുഹമ്മദ്, സിനിമ താരങ്ങളായ ഗോപിക രമേഷ്,സർജനോ ഖാലിദ്,ആദിൽ ഇബ്രാഹീം തുടങ്ങി നിരവധി പേരാണ് ഈ പാർട്ടിയിൽ പങ്കെടുത്തത്. പ്രിയയുടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീലിലൂടെയാണ് ആരാധകർ പ്രിയയുടെ ബർത്ത്ഡേ പാർട്ടിയെ കുറിച്ചറിയുന്നത്. തന്റെ ആദ്യ സിനിമയിലെ പാട്ടിലൂടെ ലോകമെങ്ങും ആരാധകവൃത്തത്തെ ഉണ്ടാക്കാൻ പ്രിയക്ക് സാധിച്ചു.എന്നാൽ പിന്നീട് ഈ ഹൈപ്പ് കാത്തു സൂക്ഷിക്കാൻ അവർക്കായില്ല.തെലുങ്കിൽ വരവറിയിച്ചു പ്രിയ അവിടെ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും

priya varrier with frd

ലൈവ് ആയിട്ടിരിക്കാനും തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കാനും താരം ശ്രദ്ധിക്കാറുണ്ട്. തൃശൂർ പൂങ്കുന്നം സ്വദേശിയായ പ്രിയ വാര്യർ തൃശൂർ വിമല കോളേജിലായിരുന്നു ഡിഗ്രി പൂർത്തിയാക്കിയത്.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പെൺകുട്ടി ഇൻസ്റ്റാഗ്രാം പോലൊരു പ്ലാറ്റുഫോമിൽ 7 മില്യൺ ആരാധകരെ സൃഷ്ടിച്ചു എന്നത് ഇന്നും പലർക്കും സ്വപ്നം മാത്രമാണ്.എന്നാൽ ട്രോളിലൂടെയും മറ്റും നിരവധി ആക്ഷേപങ്ങളും പ്രിയ നേരിടേണ്ടി വന്നിട്ടുണ്ട്.നിലവിൽ പ്രിയയുടേതായി 2 മലയാള സിനിമകൾ ഇറങ്ങാനുണ്ട്.രജീഷ വിജയൻ,വിനയ് ഫോർട്ട് എന്നിവരോടൊപ്പമുള്ള ചിത്രമാണ്

ആദ്യമായി ഇറങ്ങാനുള്ളത്. കുട്ടൂസ് എന്ന് പലരും കളിയാക്കി വിളിക്കുമെങ്കിലും 23-ാം വയസ്സിന്റെ ചെറുപ്പത്തിൽ നേടിയെടുത്ത പ്രശസ്‌തി പലർക്കും ഒരു കാണാകിനാവ് മാത്രമാണ്.ആരാധകരും അതുപോലെ ഇടയ്ക്കിടെ പ്രിയയുടെ അക്കൗണ്ടിൽ ഒളിഞ്ഞു നോക്കുന്ന ഹേറ്റേർസ്‌സും ബർത്ത്ഡേ പാർട്ടി ഫോട്ടോസും വിഡിയോസും ആഘോഷമാക്കിയിരിക്കുകയാണ്

Rate this post