ചേട്ടച്ഛൻ എന്നത് പരിഷ്ക്കാരി ആയിപ്പോൾ ബ്രോ ഡാഡി.!! ഒരു പക്കാ എന്റർടൈൻമെന്റ് തന്നെ എന്ന് പ്രേക്ഷകർ.

മോഹൻലാൽ അച്ഛനായും പൃഥ്വിരാജ് മകനായും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ വരുന്നു എന്ന് കേട്ടത് മുതൽ കാത്തിരിപ്പ് തുടങ്ങിയതാണ് പ്രേക്ഷകർ. ലൂസിഫർ എന്ന ചിത്രത്തിലൂടെ ലാലേട്ടനെയും പൃഥ്വിരാജിനെയും പ്രേക്ഷകർ 100 കോടി ക്ലബ്ബിൽ എത്തിച്ചതിനു കാരണം ഈ കോമ്പോയോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് തന്നെയാണ്. എന്നാൽ ലൂസിഫറിൽ നിന്നും തികച്ചും വ്യത്യസ്തമായ, ഒരു ചെറിയ ക്യാൻവാസിൽ ഒരുക്കുന്ന ഫാമിലി കോമഡി എന്റെർട്രെയിനർ

ആയിരിക്കും ബ്രോ ഡാഡി എന്ന് പൃഥ്വിരാജ് അറിയിച്ചതോടെ കാത്തിരിപ്പ് കൂടി. ഒ റ്റി റ്റി റിലീസ് ആദ്യമേ തീരുമാനിച്ച സിനിമയായിരുന്നു ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജോൺ കാറ്റാടി ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങൾ ആയി അച്ഛനും മകനും ആയിട്ടാണ് മോഹൻലാലും പൃഥ്വിരാജും അഭിനയിച്ചിരിക്കുന്നത് അമ്മയായി മീനയും അഭിനയിച്ചിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് ലാലു അലക്സിന്റെ കുര്യൻ എന്ന കഥാപാത്രം

പൊട്ടിച്ചിരി നിറച്ചു കൊണ്ടാണ് ഇത്തവണയും എത്തിയിട്ടുള്ളത്. കല്യാണി പ്രിയദർശിനിയുടെ അച്ഛൻ ആയിട്ടാണ് ലാലുഅലക്സ് വന്നിട്ടുള്ളത്. സ്റ്റീൽ കമ്പനി നടത്തുന്ന ജോണിന്റെ അടുത്ത സുഹൃത്താണ് പരസ്യ കമ്പനി നടത്തുന്ന കുര്യന്റെ മകളായ അന്നയും ജോണിന്റെ മകൻ ഈശോയും തമ്മിലുള്ള ബന്ധം, അതിലുണ്ടാവുന്ന കുറച്ചു പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ ഇതാ വരുന്നു ജോണിന്റെ വീട്ടിൽ നിന്ന് അടുത്ത ഒരു പ്രശ്നം ഈ പ്രശ്നങ്ങളാണ് കഥയുടെ ഉള്ളടക്കം. പ്രശ്നം പരിഹരിക്കാൻ

ആകുമോ എങ്ങനെ പരിഹരിക്കാം എന്നൊക്കെ ചിന്തിച്ചു കൊണ്ട് രസകരമായിട്ടാണ് സിനിമ മുന്നോട്ട് പോകുന്നത് വൈകാരികമായ സാഹചര്യത്തെ വളരെ നർമ്മം കലർത്തി കൊണ്ട് പറഞ്ഞിട്ടാണ് സിനിമ മുൻപോട്ടു പോകുന്നത്. മോഹൻലാലിൽ നിന്ന് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രസികനെ പൃഥ്വിരാജ് എന്ന സംവിധായകൻ അഴിച്ചുവിടുന്ന കാഴ്ചയാണ് ഈ സിനിമയിൽ കാണാനാകുന്നത് എന്നും പ്രേക്ഷകർ പറഞ്ഞു പോകുന്നു. അത്രയും രസമായിട്ടാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്.

Rate this post