അടുക്കളത്തോട്ടത്തിൽ ബ്രോക്കോളി കൃഷി ചെയ്തുനോക്കിയാലോ..

ശീതകാലത് വളരുന്ന പച്ചക്കറിയുടെ ഇനത്തില്‍പ്പെട്ടതാണ് ബ്രൊക്കോളി. മഴക്കാലത്തും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. കേരളത്തില്‍ നമ്മുടെ ഇടുക്കിയില്‍ ബ്രൊക്കോളി വളര്‍ത്തുന്നുണ്ട്. കാബേജിന്റെ കുടുംബക്കാരനായ ഈ പച്ചക്കറി വീട്ടിലും വളർത്താവുന്നതാണ്. വിറ്റാമിനുകളും മിനറലും അടങ്ങിയ ഈ ബ്രൊക്കോളി സലാഡില്‍ ഉപയോഗിക്കുന്നുണ്ട്. അമിതവണ്ണമുള്ളവര്‍ക്ക് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ കഴിയും.

ബ്രൊക്കോളി പതിവായിക്കഴിക്കുന്നത് ഹൃദയാരോഗ്യം വീണ്ടെടുക്കാൻ വളരെ നല്ലതാണ് . രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നതുമൂലം രക്തക്കുഴലുകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ബ്രൊക്കോളി സഹായിക്കുന്നു. ഇതേ സസ്യകുടുംബത്തില്‍പ്പെട്ട കോളീഫ്ലവറുമായി ബ്രോകൊളിക്ക് സാമ്യമുണ്ടെങ്കിലും കോളിഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്. ബ്രോകൊളിയും, കോളിഫ്ലവറും ഇടകലര്‍ത്തി ബ്രോക്കീഫ്ലവര്‍ എന്ന സങ്കരസസ്യവും നിലവിലുണ്ട്.

18 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് ബ്രൊക്കോളി നന്നായി വളരുന്നത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള പച്ചക്കറികൂടിയാണ് .മുകള്‍ഭാഗത്ത് പൂവു പോലുള്ള ഭാഗമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. ബ്രോക്കോളി കൃഷിയും പരിപാലനവും: വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Paradise HealthNGardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്