ആരാധകരെ അമ്പരപ്പിച്ച് മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി; മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ഫിലിം ആണ് മിന്നൽ മുരളി. 2021 ഡിസംബർ 24ന് നെറ്റ് ഫ്ലിക്സ്ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു ബോക്സോഫീസ് സൂപ്പർ ഹിറ്റ് ചിത്രമാണിത്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ രസിപ്പിക്കാൻ സിനിമക്ക് കഴിഞ്ഞു. ടോവിനോ തോമസ് നായകനായും, വില്ലനായി ഗുരു സോമസുന്ദരം വേഷമിടുന്ന ഈ ചിത്രത്തിൽ നായികവേഷത്തിലെത്തിയത് ഫെമിനാ ജോർജ്ജാണ്.

നായകനെയും വില്ലനെയും പോലെ തന്നെ പ്രധാന വേഷമാണ് നായികയ്ക്ക് സിനിമയിലുള്ളത്. ഒരൊറ്റ സിനിമയിലൂടെ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമാണ് ഫെമിന ജോർജിന്റേത്. ബ്രൂസ്‌ലി ബിജി എന്ന പ്രധാന കഥാപാത്രത്തെയാണ് ഫെമിന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും പട്ടിണി വരെ കിടന്നിട്ടുണ്ട് എന്നും താരം പറയുന്നു. തനിക്ക് കഷ്ടപ്പാടിന്റെ ഫലം ലഭിച്ചുവെന്നും,

തുടർന്നും സിനിമാ മേഖലയിൽ തന്നെ തുടരാനാണ് തനിക്ക് ആഗ്രഹമെന്നും ഫെമിന തന്റെ ആരാധകരോട് പറയുന്നു. ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, നല്ലൊരു മോഡലും കൂടിയാണ് ഫെമിന ജോർജ്. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

പുതിയ മേക്കോവറിൽ ആരാധകരെ വീണ്ടും അമ്പരപ്പിക്കുകയാണ് താരം. സരിൻ രാംദാസ് പകർത്തിയ പാശ്ചാത്യ വേഷത്തിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കടുംചുവപ്പ് നിറത്തിലും ചന്ദന നിറത്തിലും ഉള്ള ഗൗൺ അണിഞ്ഞാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്.

Rate this post