ഗംഭീര ട്വിസ്റ്റുകൾ, മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.!! അമല പോളിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തെ കുറിച്ചറിയൂ.!!|Cadaver Tamil Movie

Cadaver Tamil Movie : നഗരത്തിലെ പ്രശസ്ത ഡോക്ടറായ സാലിം റഹ്മാൻ അതിക്രൂരമായി കൊല്ലപ്പെടുന്നു. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത വിധമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്. ആ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഭദ്ര പോലീസ് സർജന്റെ പക്കലിൽ എത്തുന്നു. എന്നാൽ ഈ കൊലപാതകം നടക്കുമെന്നുള്ള സൂചനകൾ നേരത്തെ തന്നെ ജയിൽപുള്ളിയായ വെട്രി നൽകിയിരുന്നു. ഈ പ്രതിയെ പിടിക്കാനുള്ള വിശാൽ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശ്രമമാണ് പിന്നീട് സിനിമയിൽ കാണാനാവുക.

അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി പോലീസ് സർജനായ ഭദ്രയെയും ചുമതലപ്പെടുത്തുന്നു. പിന്നീട് ഇരുവരും ചേർന്ന് ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. ഈ വർഷം പുതുതായി പുറത്തിറങ്ങിയ കഡാവെർ (Cadaver ) എന്ന തമിഴ് സിനിമയുടെ പ്രേമേയമാണിത്. അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ടാണ് സിനിമ വന്നിരിക്കുന്നത്. ഭദ്ര എന്ന പോലീസ് സർജന്റെ വേഷമാണ് അമല പോൾ ചെയ്തിരിക്കുന്നത്. ഒരു ഡീസന്റ്

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന അവകാശപ്പെടാൻ സാധിക്കുന്ന സിനിമ തന്നെയാണ് കഡാവെർ. ഒന്ന് രണ്ട് ഗംഭീര ട്വിസ്റ്റുകൾ പ്രേക്ഷകരെ കാത്തിരിക്കുന്നു എന്നുള്ളതാണ് സിനിമയിലെ ഏറ്റവും ആകർഷകമായ കാര്യം. സിനിമയിൽ ഉടനീളം ദുരൂഹത നിലനിർത്താൻ സംവിധായകനായ അനൂപ് പണിക്കർക്ക് സാധിച്ചിട്ടുണ്ട്. അഭിലാഷ് പിള്ളയാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിട്ടുള്ളത്. ഹരീഷ് ഉത്തമൻ, മുനീഷ്കാന്ത് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മികച്ച

സിനിമാറ്റോഗ്രഫിയും ഈ സിനിമയ്ക്ക് അവകാശപ്പെടാൻ കഴിയും. എന്നാൽ ചില ഭാഗങ്ങളിൽ മേക്കിങ് ഒന്നുകൂടെ മികച്ചതാക്കാമായിരുന്നു എന്ന് അഭിപ്രായവും ഉയർന്നു വന്നേക്കും. എന്നിരുന്നാലും ഒരുതവണ മികച്ച അനുഭവം സമ്മാനിക്കാൻ കടാവെർ എന്ന ഈ തമിഴ് സിനിമക്ക് സാധിക്കുന്നുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ത്രില്ലർ സിനിമകളുടെ പ്രേമികളെ കടാവെർ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.